New Delhi: മാറ്റങ്ങളുടെയും പുരോഗതിയുടെയും പാതയിലാണ് ഇന്ത്യന്‍ റെയിൽവേ. ഏവരേയും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയിൽവേയില്‍ നടക്കുന്നത്.
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് (4th largest railway network in the world) ഇന്ത്യൻ റെയിൽവേ (Indian Railway). ആഡംബര യാത്രയ്ക്ക് Luxury Train ഉള്ളപ്പോള്‍ സാധാരണ യാത്രയ്ക്കായി നിങ്ങള്‍ക്ക് ലോക്കൽ ട്രെയിനുകളുടെ (Local Train) സൗകര്യവും ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നു.
കൊറോണ (Covid -19) വ്യാപനം മൂലം നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ നിലയിലേയ്ക്ക് എത്തുകയാണ്.
എല്ലാ വര്‍ഷവും ഒക്ടോബർ മാസത്തിൽ, റെയിൽവേ ടൈം ടേബിളിൽ (Time Table) മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം കൊറോണ കാരണം അത് സംഭവിച്ചില്ല. എന്നാൽ ഈ വർഷം റെയിൽവേ പുതിയ ടൈം ടേബിൾ പുറത്തിറക്കും.
എന്നാല്‍, സൂചനകള്‍ അനുസരിച്ച് ഇപ്പോള്‍ നല്‍കി വരുന്ന സൗകര്യങ്ങൾ കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ (Indian Railway) അതിന്‍റെ രണ്ട് സർവീസുകൾ നിർത്താൻ തീരുമാനിച്ചിരിയ്ക്കുകയാണ്.
ലിങ്ക് എക്സ്പ്രസ്, സ്ലീപ്പ് കോച്ച് Link Express Sleep Coach
ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ലിങ്ക് എക്സ്പ്രസിന്‍റെയും (Link Express) സ്ലീപ്പ് കോച്ചുകളുടെയും (Sleep Coaches) പ്രവർത്തനം നിര്‍ത്തലാക്കാന്‍ റെയിൽവേ തയ്യാറെടുക്കുന്നു.
അതായത്, റെയിൽവേയുടെ ഈ തീരുമാനത്തിലൂടെ ട്രെയിനുകളിൽ അധിക കോച്ചുകൾ ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ട ആവശ്യം ഇല്ലാതാക്കും. ഇത് സമയം ലാഭിക്കുകയും ട്രെയിനുകൾക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യും. Northern Railway യില്‍ നിന്നുമാണ് ഈ മാറ്റങ്ങള്‍ ആരംഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
എന്താണ് ലിങ്ക് എക്സ്പ്രസ്? What is Link Express?
ലിങ്ക് എക്സ്പ്രസ് (Link Express) എന്നാൽ, ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് യാത്ര നടത്തുന്ന, വ്യത്യസ്ത റൂട്ടുകളിൽ നിന്ന് വരുന്ന രണ്ട് ട്രെയിനുകൾ ഒരു പൊതു സ്റ്റേഷനിൽ എത്തിച്ചേരുമ്പോള്‍ അതിനെ യോജിപ്പിക്കുന്നു. ഒരു ട്രെയിനായിരിയ്ക്കും പിന്നീടുള്ള ദൂരം പിന്നിടുക. അത് മാത്രമല്ല, തിരികെ വരുമ്പോള്‍, ഒന്നിച്ച സ്ഥലത്തുനിന്നും വേര്‍പെട്ട് വ്യത്യസ്ത സ്ഥലത്തേയ്ക്ക് യാത്രയാവും. ഇതിനെയാണ് ലിങ്ക് എക്സ്പ്രസ് (Link Express) എന്ന് പറയുന്നത്.
റെയില്‍വേ പറയുന്നതനുസരിച്ച് ഇപ്രകാരം ട്രെയിനുകളുടെ യോജിപ്പിക്കലും വേര്‍പെടുത്തലും മൂലം യാത്രക്കാരുടെ സമയം നഷ്ടപ്പെടുന്നു. അതിനാലാണ് ഈ സംവിധാനം നിര്‍ത്തലാക്കാന്‍ റെയില്‍വേ ആലോചിക്കുന്നത്.
രാജ്യത്തെ നിരവധി ട്രെയിനുകളില്‍ ഈ സംവിധാനം നിലനിന്നിരുന്നു. ഇത് നിര്‍ത്തലാക്കുന്നതോടെ യാത്രക്കാര്‍ക്ക് സമയം ലഭിക്കാം. Northern Railwayയുടെ നിരവധി ട്രെയിനുകളില്‍ നിന്നും ഇ സംവിധാനം നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
വരും മാസങ്ങള്‍ ആഘോഷങ്ങളുടെ മാസങ്ങളാണ്. ഇത് മുന്നില്‍ക്കണ്ട് നിരവധി സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ പദ്ധതി...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...