2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണിന്റെ ഇ-ഫയലിങ്ങിനുള്ള ഐടിആർ-2ന്റെ ഓഫ്ലൈൻ ഫോം ആദായ നികുതി വകുപ്പ് പുറത്ത് വിട്ടു. ഐടിആർ-1, ഐടിആർ-4 ഫോമുകൾക്കുള്ള അറിയിപ്പ് കഴിഞ്ഞ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിറ്റി) അറിയിപ്പ് നൽകിയിരുന്നു. അതേസമയം ഓൺലൈൻ ഐടിആർ ഫോമുകൾ ഇതുവരെ നികുതി വകുപ്പ് പുറത്ത് വിട്ടിട്ടില്ല. നിലവിൽ ഐടിആർ-1, ഐടിആർ-2, ഐടിആർ നാല് ഫോമുകളാണ് ആദായ നികുതി വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദയാ നകുതി ഇ-ഫയലിങ് വെബ്സൈറ്റിൽ നിന്നും ഈ ഫോമുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ഫോം പൂരിപ്പിച്ചതിന് ശേഷം ഇ-ഫയലിങ് വെബ്സൈറ്റിലൂടെ തന്നെ അപ്ലോഡ് ചെയ്യുകയും വേണം. പ്രത്യേക മാറ്റങ്ങൾ ഒന്നിമില്ലാതെയാണ് ഇത്തവണത്തെ ഐടിആർ ഫോമുകൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ക്രിപ്റ്റോകറൻസി വിവരങ്ങളും മറ്റ് ഡിജിറ്റൽ മൂല്യങ്ങളുടെ വിവരവും ഇത്തവണ നൽകേണ്ടതാണ്.


ALSO READ : Senior Citizen Saving Schemes: സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, ഗുണങ്ങളും ദോഷങ്ങളും അറിയാം


ഐടിആർ-2 ഫോം ആരാണ് സമർപ്പിക്കേണ്ടത്.


വാര്‍ഷിക വരുമാനം 50 ലക്ഷം രൂപയില്‍ കൂടുതലുള്ള, ഫോം ഐടിആര്‍ 1ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അര്‍ഹത ഇല്ലാത്ത പ്രോഫിറ്റ്‌സ് ആന്‍ഡ് ഗെയിന്‍സ് ഓഫ് ബിസിനസ് ഓര്‍ പ്രൊഫഷന്‍ എന്ന വിഭാഗത്തില്‍ വരുമാനമൊന്നും ഇല്ലാത്തവരാണ് ഐടിആര്‍ 2 തിരഞ്ഞെടുക്കേണ്ടത്. ക്യാപിറ്റല്‍ ഗെയിന്‍സ് ഉള്ളവരും ഐടിആര്‍ 2 ഫോം തിരഞ്ഞെടുക്കണം. ലോട്ടറി അടിച്ചവരും ഈ ഫോം ഉപയോഗിക്കണം. ഒന്നിലധികം ഹൗസ് പ്രോപ്പർട്ടി, വിദേശ വരുമാനവും, വിദേശ ആസ്തികളും ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള വരുമാനമുള്ളവരും ഐടിആര്‍ 2ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം.


ഐടിആർ ഫോം തിരഞ്ഞെടുക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ ഫോം ഒരിക്കലും മാറിപ്പോകാൻ പാടില്ല. കാരണം, നിങ്ങൾ ഏത് വരുമാന വിഭ​ഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ 1 മുതൽ ഐടിആർ 4 വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്. ഓരോ ശമ്പള വരുമാനക്കാർക്കും വ്യത്യസ്ത ഫോമുകളാണ് ഉള്ളത്. ശമ്പളത്തിന് പുറമെ മറ്റ് വരുമാനങ്ങള്‍ കൂടി ഉള്ളതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.