SBI recruitment 2022: 600ലധികം ഒഴിവുകൾ, എസ്ബിഐ ചാനൽ മാനേജർ തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കാം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ന്യൂഡൽഹി: ചാനൽ മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 641 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2022 ജൂൺ ഏഴ് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഒഴിവുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ
ചാനൽ മാനേജർ ഫെസിലിറ്റേറ്റർ - (CMF-AC): 503
ചാനൽ മാനേജർ സൂപ്പർവൈസർ - (CMS-AC): 130
സപ്പോർട്ട് ഓഫീസർ- (SO-AC): 8
ശമ്പളം
ചാനൽ മാനേജർ ഫെസിലിറ്റേറ്റർ - പ്രതിമാസം 36,000 രൂപ
ചാനൽ മാനേജർ സൂപ്പർവൈസർ - പ്രതിമാസം 41,000 രൂപ
സപ്പോർട്ട് ഓഫീസർ - പ്രതിമാസം 41,000 രൂപ
പ്രായപരിധി
ഉദ്യോഗാർത്ഥികൾ 60 നും 63 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sbi.co.in സന്ദർശിക്കുക
എൻഗേജ്മെന്റ് ഓഫ് റിട്ടയേർഡ് ബാങ്ക് സ്റ്റാഫ് ഓൺ കോൺട്രാക്റ്റ് ബേസിസ് എന്നതിന് കീഴിൽ അപ്ലൈ ഓൺലൈൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യുക.
തുടർന്ന് അപേക്ഷാ ഫീസ് അടയ്ക്കുക.
ഫോം ഡൗൺലോഡ് ചെയ്‌ത ശേഷം പ്രിന്റൗട്ട് എടുക്കുക.
നേരിട്ട് അപേക്ഷിക്കാനുള്ള ലിങ്ക് - https://recruitment.bank.sbi/crpd-rs-2022-23-07/apply
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...