Update Aadhaar Card details for Free: രാജ്യത്ത് അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഇന്ന് ആധാര്‍ കാര്‍ഡ്‌ (Aadhaar Card). ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Shiv Sena Advertisement: ഇന്ത്യയ്ക്ക് മോദി, മഹാരാഷ്ട്രയ്ക്ക് ഷിൻഡെ!! ശിവസേനയുടെ പരസ്യം കണ്ട് അമ്പരന്ന് രാഷ്ട്രീയ നേതാക്കള്‍  


അതിനാല്‍ത്തന്നെ, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  പ്രാദേശിക ആധാർ കേന്ദ്രത്തിലൂടെ നാം നല്‍കിയിരിയ്ക്കുന വിവരങ്ങളില്‍ തിരുത്തല്‍ ആവശ്യമുണ്ട് എങ്കില്‍ അത് നടത്താന്‍  സാധിക്കും.  അതിന് ഒരു നിശ്ചിത തുക നല്‍കണം എന്ന് മാത്രം. 


Also Read:  Airfare Goes Sky-High: മുംബൈ-ഡൽഹി വിമാനനിരക്ക് വാനംമുട്ടെ!! എന്തുകൊണ്ടാണ് വിമാനടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത്? 


എന്നാല്‍, മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അധാര്‍ സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.  
 
നിയമം അനുസരിച്ച് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India (UIDAI) പൗരന്മാരിൽ നിന്ന് തങ്ങളുടെ ആധാറിലെ രേഖകൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിന് നിരക്ക് ഈടാക്കും. എന്നാല്‍ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം UIDAI നല്‍കിയിരുന്നു.  സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ 3 മാസത്തെ സമയം അതായത്, യുഐഡിഎഐ ട്വീറ്റ് അനുസരിച്ച് ഒരു ആധാര്‍ ഉടമയ്ക്ക് 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍  അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.


UIDAI അറിയിപ്പ് അനുസരിച്ച് സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയ പരിധി അവസാനിയ്ക്കുകയാണ്. അതായത്, ഇത്തരത്തില്‍ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി വെറും രണ്ട് ദിവസങ്ങള്‍കൂടിയാണ് ബാക്കി. ആധാര്‍ ഉടമയ്ക്ക് 2023  ജൂൺ 14 വരെ, https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി അവരുടെ പ്രധാനപ്പെട്ടതും മാറ്റം വരുത്തേണ്ടതുമായ രേഖകള്‍ ഓൺലൈനായി അപ്‌ലോഡ് ചെയ്യാം. ഇതില്‍, പേര്, വിലാസം, ജനന തിയതി എന്നിവ ഉള്‍പ്പെടുന്നു.  ഈ സേവനം myAadhaar പോർട്ടലിൽ മാത്രമാണ് ലഭ്യമാകുക.  


പഴയതുപോലെ, ആധാർ കേന്ദ്രങ്ങളിലൂടെ ഈ സേവനങ്ങള്‍ സ്വീകരിയ്ക്കുന്നതിന് 50 രൂപ നല്‍കേണ്ടി വരും.  10 വർഷം മുമ്പ് ആധാർ ലഭിച്ചവരും ഒരിയ്ക്കലും ഡാറ്റ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്കും ആധാര്‍ വിവരങ്ങള്‍ സൗജന്യമായി തിരുത്താന്‍ ഇനി രണ്ടു  ദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. എത്രയും വേഗം ഈ അവസരം വിനിയോഗിക്കാന്‍  യുഐഡിഎഐ  ഓര്‍മ്മപ്പെടുത്തുകയാണ്. 


ആധാര്‍ ഉടമകള്‍ക്ക് അവരുടെ അടിസ്ഥാന വിവരങ്ങളായ പേര്, ജനനത്തീയതി, വിലാസം മുതലായവ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ ഇപ്പോള്‍ രണ്ട് ഓപ്ഷനുകളുണ്ട്: അവർക്ക് സാധാരണ ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം അല്ലെങ്കിൽ പ്രാദേശിക ആധാർ കേന്ദ്രത്തിലൂടെയും ഡാറ്റ പുതുക്കാം.  പ്രാദേശിക ആധാർ കേന്ദ്രത്തിലൂടെ വിവരങ്ങള്‍ പുതുക്കുമ്പോള്‍ സാധാരണ ഫീസ് ആയ 50 രൂപ ഈടാക്കും. 


നിങ്ങളുടെ ആധാർ കാർഡില്‍ പേര്, വിലാസം, ജനനത്തീയതി എന്നിവ സൗജന്യമായി എങ്ങനെ മാറ്റാം എന്ന് നോക്കാം  (How To Change Your Aadhaar Card Name, Address, Date Of Birth For Free) 


ഘട്ടം 1: https://myaadhaar.uidai.gov.in/ എന്നതിൽ ലോഗിൻ ചെയ്യുക


ഘട്ടം 2: 'ഡോക്യുമെന്‍റ് അപ്‌ഡേറ്റ്' തിരഞ്ഞെടുത്ത് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഈ സമയം നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണുവാന്‍ സാധിക്കും.  
 
ഘട്ടം 3: വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ-ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഘട്ടം 4: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്‍റ് എന്നിവ തിരഞ്ഞെടുക്കുക


ഘട്ടം 5: സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്‌ത് പേയ്‌മെന്‍റ് നടത്താൻ തുടരുക


കഴിഞ്ഞ പത്ത് വർഷമായി ആധാർ നമ്പർ ഇന്ത്യൻ പൗരന്മാരുടെ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായി മാറിയിരിക്കുന്നു. ഇന്ന് സര്‍ക്കാര്‍, സര്‍ക്കാരിതര  സംരംഭങ്ങളിലും പ്രോഗ്രാമുകളിലും സേവനം ലഭിക്കുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ ഉപയോഗിക്കുന്നു. കൂടാതെ, ബാങ്കുകൾ, എൻ‌ബി‌എഫ്‌സികൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളും  തിരിച്ചറിയൽ രേഖയായി ആധാര്‍ ഉപയോഗിക്കുന്നു. 


ആധാർ നമ്പർ ഉടമകൾക്ക്, ആധാർ എൻറോൾമെന്‍റ് ആൻഡ് അപ്ഡേറ്റിംഗ് റൂൾസ്, 2016 പ്രകാരം, അവരുടെ ഡാറ്റയുടെ കൃത്യത നിലനിർത്തുന്നതിനായി എൻറോൾമെന്‍റ് തീയതി മുതൽ പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാറിലെ ഡാറ്റകള്‍ അപ്ഡേറ്റ്  ചെയ്യേണ്ടത് അനിവാര്യമാണ്....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.