Airfare Goes Sky-High: മുംബൈ-ഡൽഹി വിമാനനിരക്ക് വാനംമുട്ടെ!! എന്തുകൊണ്ടാണ് വിമാനടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത്?

Airfare Goes Sky-High:  ഇപ്പോള്‍ നിങ്ങള്‍ ബുധന്‍ അല്ലെങ്കിൽ വ്യാഴം ദിവസങ്ങളിൽ അവസാന നിമിഷം മുംബൈ-ഡൽഹി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും. വെറും രണ്ട് മണിക്കൂർ യാത്രയ്ക്ക് വൻ തുക ചെലവാകുമെന്ന കാര്യത്തില്‍ സംശയമില്ല

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 12:40 PM IST
  • രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളില്‍ വര്‍ദ്ധന ഏറ്റവും പ്രകടമാണ്. ഇപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തിലും നിരക്ക് വളരെ ഉയര്‍ന്നുതന്നെയാണ് നിലകൊള്ളുന്നത്
Airfare Goes Sky-High: മുംബൈ-ഡൽഹി വിമാനനിരക്ക് വാനംമുട്ടെ!! എന്തുകൊണ്ടാണ് വിമാനടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത്?

Airfare Goes Sky-High: ഇന്ന് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിമാനയാത്ര ഏറെ ദുഷ്ക്കരമയി മാറുകയാണ്. അതായത്, അടിക്കടി വര്‍ദ്ധിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്. 

Also Red:  Tuesday Donation: ചൊവ്വാഴ്ച ഈ 5 സാധനങ്ങൾ ദാനം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണമഴ പെയ്യും!! 

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളില്‍ വര്‍ദ്ധന ഏറ്റവും പ്രകടമാണ്.  ഇപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ്  ബുക്ക് ചെയ്യുന്ന അവസരത്തിലും നിരക്ക് വളരെ ഉയര്‍ന്നുതന്നെയാണ് നിലകൊള്ളുന്നത്.  ആ  സാഹചര്യത്തില്‍  അവസാന നിമിഷം അല്ലെങ്കിൽ പെട്ടെന്ന് വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്ന ഒരു ശരാശരി വ്യക്തിയുടെ അവസ്ഥ ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. അത് ബജറ്റിനെ നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  

ഇപ്പോള്‍ നിങ്ങള്‍ ബുധന്‍ അല്ലെങ്കിൽ വ്യാഴം ദിവസങ്ങളിൽ അവസാന നിമിഷം മുംബൈ-ഡൽഹി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും. വെറും രണ്ട് മണിക്കൂർ യാത്രയ്ക്ക് വൻ തുക ചെലവാകുമെന്ന കാര്യത്തില്‍ സംശയമില്ല. മുംബൈ-ഡൽഹി വിമാന ടിക്കറ്റ് നിരക്ക് 14,000 രൂപയായും രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള നോൺസ്റ്റോപ്പ് ഫ്ലൈറ്റിന് 37,000 രൂപയായും അടുത്തിടെ ഉയർന്നു.

കഴിഞ്ഞ  ബുധനാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിലേയ്ക്കുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് കുറഞ്ഞ നിരക്ക് 11,000 രൂപയായിരുന്നു, ഇതായിരുന്നു ഏറ്റവും വിലകുറഞ്ഞ ഓപ്ഷൻ...!!

ഒരു റിപ്പോർട്ട് അനുസരിച്ച്, ഇപ്പോള്‍ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള നോൺസ്റ്റോപ്പ് വിമാന യാത്രയ്ക്ക് 24 മണിക്കൂർ മുൻകൂർ മുന്‍പ് ടിക്കറ്റ് എടുത്താല്‍ കുറഞ്ഞത്‌ 14,000 രൂപ നല്‍കേണ്ടി വരും. ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭ്യന്തര നിരക്കുകളിൽ ഒന്നാണ്.

ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ആറിൽ അഞ്ചിലും സ്പോട്ട് എയർഫെയ്‌സിൽ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. കഴിഞ്ഞ മാസത്തിൽ മുന്‍പുണ്ടായിരുന്ന നിരക്കിനേക്കാള്‍ മൂന്ന് മടങ്ങാണ് ഇപ്പോള്‍ വിമാന കമ്പനികള്‍ ഈടാക്കുന്നത്.

ഈ അവസരത്തില്‍ എന്തുകൊണ്ടാണ് വിമാന ടിക്കറ്റ് നിരക്ക് ഇത്രമാത്രം കുതിച്ചുയരുന്നത് എന്നതിന്‍റെ കാരണം അന്വേഷിക്കുന്നവര്‍ ഏറെയാണ്‌... ഇന്ത്യയിലെ തിരക്കേറിയ റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. 

എന്തുകൊണ്ടാണ് വിമാന ടിക്കറ്റ് നിരക്ക് ഇത്രമാത്രം കുതിച്ചുയരുന്നത്?  

നിലവില്‍ വ്യോമയാന ബിസിനസ് നിയന്ത്രണമില്ലാത്ത മേഖലയായതിനാൽ, ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കിന് മേൽനോട്ടം വഹിക്കാൻ ഒരു നിയന്ത്രണ ഏജൻസിയും ഇല്ല. തൽഫലമായി, വിതരണത്തിന്‍റെയും ഡിമാൻഡിന്‍റെയും വിപണി ശക്തികളാണ് ഈ മേഖലയെ നയിക്കുന്നത്. 

ഉത്തരേന്ത്യയിൽ വേനൽ അവധിയായതിനാൽ ജൂൺ മാസത്തിൽ വിമാനയാത്രയ്ക്ക് ആളുകള്‍ ഏറെയാണ്‌. ടിക്കറ്റ് നിരക്ക് വര്‍ദ്ധനയ്ക്ക് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഗോ ഫസ്റ്റ് എയർലൈൻസിന്‍റെ തകർച്ചയാണ്.  ഇന്ത്യയിലെ മൂന്നാമത്തെ വലിയ എയർലൈനായ ഗോ ഫസ്റ്റ്, ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഓരോ ആഴ്ചയും 1500-ലധികം വിമാന സര്‍വീസ് നല്‍കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ഗോ ഫസ്റ്റ് എയർലൈൻസ് സര്‍വീസ് നിര്‍ത്തി വച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ മറ്റ് എയര്‍ ലൈനുകളില്‍ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ അവസരം എയര്‍ എയലൈന്‍സുകള്‍ മുതലെടുക്കുകയാണ്.  

ഇന്ധന വിലയും പണപ്പെരുപ്പവുമാണ് വിമാന നിരക്ക് വര്‍ദ്ധനയുടെ മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.   2019നെ അപേക്ഷിച്ച് 2022ൽ ഇന്ധനവില 76% ഉയർന്നു. റീട്ടെയിൽ പണപ്പെരുപ്പം ഇതേ കാലയളവിൽ ശരാശരി 10% വര്‍ദ്ധിച്ചു. ഇത് എയർലൈനുകളുടെ പ്രവര്‍ത്തന ചെലവ് വർദ്ധിപ്പിച്ചു.

റിപ്പോര്‍ട്ട്‌ അനുസരിച്ച് ഏഷ്യാ പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ വിമാന നിരക്ക് ഈടക്കുന്നത് ഇന്ത്യയിലാണ്. എന്നിരുന്നാലും, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും വിമാന നിരക്കില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 

എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ ഏഷ്യ-പസഫിക്, ഫ്ലെയർ ഏവിയേഷൻ കൺസൾട്ടിംഗുമായി സഹകരിച്ച് നടത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വിമാന നിരക്ക് കൂടിയത് ഇന്ത്യയിലാണ് (41%), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (34%), സിംഗപ്പൂർ (30%).  ഓസ്‌ട്രേലിയ (23%) എന്നിങ്ങനെയാണ് നിരക്ക് വര്‍ദ്ധന. 

2023ന്‍റെ ആദ്യ പാദത്തിൽ ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളില്‍ ആഭ്യന്തര വിമാന നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും എന്നാല്‍, അന്താരാഷ്‌ട്ര റൂട്ടുകളിൽ നേരിയ തോതിൽ നിരക്ക് കുറഞ്ഞുവെന്നും പഠനം കണ്ടെത്തി.

എയർലൈനുകൾ തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനും കൊറോണ പാൻഡെമിക് സമയത്ത് ഉണ്ടായ നഷ്ടം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ്. അതും വിമാന നിരക്ക് വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമായി. 

അതേസമയം എയർപോർട്ടുകൾ ഭാരിച്ച പ്രവർത്തന, മൂലധനച്ചെലവുകൾ ഉണ്ടായിട്ടും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നത് തുടരുന്നു. എയർപോർട്ടുകൾ ലാൻഡിംഗ്, പാർക്കിംഗ്, പാസഞ്ചർ ഫീസ് എന്നിവയുൾപ്പെടെ എയർപോർട്ട് ചാർജുകൾ മരവിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തു, മൂലധന വിപുലീകരണത്തിലും സാങ്കേതികവിദ്യയിലും വിമാനത്താവളങ്ങൾ കാര്യമായ നിക്ഷേപം നടത്തിയിട്ടും കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നത് തുടരുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News