തിരുവനന്തപുരം : കേരളത്തിന്റെ ഏറ്റവും പ്രതീക്ഷയുള്ള മേഖലകളിൽ ഒന്നാണ് ഐടി മേഖല. കോവിഡ് കാലഘട്ടത്തിൽ തകർച്ചയില്ലാതെ നിന്ന ഐടി മേഖലയിയിൽ കേരളത്തിന് വലിയ പ്രതീക്ഷയാണുള്ളത്. ബജറ്റും ഐടി മേഖലിയിൽ ശക്തമായ പ്രതീക്ഷ വയ്ക്കുന്നു. രണ്ട് ഐടി പാർക്കുകളും ഐടി ഇടനാഴിയുമടക്കം വിപുലമായതും ദീർഘ കാല ലക്ഷ്യത്തോടെയുമാണ് സംസ്ഥാന ബജറ്റ് 2022 ഐടി മേഖലയെ നോക്കിക്കാണുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വമ്പൻ പ്രഖ്യാപനങ്ങളില്ലെങ്കിലും ദീർഘകാലത്തേക്കുള്ള കണക്കു കൂട്ടലാണ് ധനമന്ത്രി കൂടുതൽ ലക്ഷ്യം വച്ചിരിക്കുന്നത്. ഐടി രംഗത്ത് സുസ്ഥിരമായ വിപണി ലക്ഷ്യം കാണുന്നു. കാൽ നൂറ്റാണ്ട് കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ മുഖ്യ മാർഗം ഐടി രംഗത്തിലൂടെയാകുമെന്നതിൽ സംശമയില്ല. ഐടി പാർക്കുകൾ രണ്ട് ജില്ലകളിൽ കൂടി എത്തുകയാണ്.  കൊല്ലം കണ്ണൂര്‍ ഐടി പാർക്കുകളും മറ്റ് പ്രദേശങ്ങളിലെ പാർക്കുകളും സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കുന്നതിന് കിഫ്ബി ലാൻഡ് അക്വുസിഷൻ പൂളില്‍ നിന്ന് ആയിരം കോടി രൂപ വകയിരുത്തും. ഓരോ പാർക്കിനും വേണ്ട ഭൂമി ഏറ്റെടുക്കുന്നമുറയ്ക്ക് പാർക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.  ഐടി മേഖലയ്ക്ക് ആവശ്യമായ പരിശീലനം ലഭിച്ചവരെ സൃഷ്ടിക്കുന്നതിനായി സർക്കാർ പ്രത്യേക ശ്രദ്ധ ബജറ്റിൽ നൽകുന്നുണ്ട്. 


ALSO READ : Kerala Budget: വമ്പൻ പ്രഖ്യാപനങ്ങളില്ല; തൊഴിൽ മേഖലയ്ക്കായി അനുബന്ധ പദ്ധതികൾ


ഇന്റേൺഷിപ്പ് എന്ന നിലയ്ക്ക് അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും ഐടി സ്ഥാപനങ്ങളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും പരമാവധി ആറ് മാസം ദൈർഖ്യമുള്ള പരിശീലനം പരിപാടി നടപ്പിലാക്കും. മാസം അയ്യായിരം രൂപ വരെ സർക്കാർ വിഹിതമായി നൽകും. നിയമിക്കുന്ന സ്ഥാപനവും കുറഞ്ഞത് സർക്കാർ നൽ‌കുന്ന വിഹിതത്തിന് തുല്യമായ തുക നൽകണം. പരിശീലന കാലയളവില്‍ മികവ് തെളിയിക്കുന്നവരെ സ്ഥാപനങ്ങൾക്ക് തന്നെ നിയമിക്കാൻ കഴിയും. മികച്ച ഒരു പരിശീലന പദ്ധതിയായി ഇതിനെ മാറ്റി എടുക്കാൻ കഴിയും. അയ്യായിരം പേർക്ക് ഈ വർഷം ഇന്‍റേൺഷിപ്പിനായി സഹായം നൽകാനാണ് സർക്കാർ തീരുമാനം. ഇതുകൂടാതെ കമ്പനികൾക്ക് ആവശ്യമുള്ള ട്രെയിനിങ് നൽകാൻ കഴിയുന്ന പൊതു സൗകര്യം ടെക്നോപാർക്കിലും ഇൻഫോപാർക്കിനും നൽകുന്ന ഒരു പദ്ധതി തയ്യാറാക്കും. 


അതോടൊപ്പം അധ്യാപകരുടെയും ട്രെയ്നർമാരുടെയും ഒരു പൂൾ തയ്യാറാക്കും. സ്ഥാപനങ്ങൾക്ക് ആവശ്യമുള്ളതരം പരിശീലനം നൽകാൻ ഈ സംവിധാനം സഹായിക്കും. ഇതിനായി 20 കോടി രൂപയാണ് സർക്കാർ മാറ്റി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഐ.ടി. ഇടനാഴി വിപുലീകവിപുലീകരണം നടത്തും. നാല് ഐ.ടി ഇടനാഴി സ്ഥാപിക്കാനും നാല് വർഷം കൊണ്ട് ഐ.ടി കയറ്റുമതി ഇരട്ടിയാക്കാനുമാണ് സർക്കാരിന്റെ ലക്ഷ്യം. ഇടനാഴികളിൽ 20 ചെറിയ പാർക്കുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. 


ALSO READ : Kerala Budget 2002: കേരള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയൊക്കെ - കാണാം


ബജറ്റിൽ ഐടി മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. വർക്ക് നിയർ പദ്ധതിയ്ക്ക് 50 കോടി, സർക്കാരിന്‍റെ ഐടി പദ്ധതിക്കായി 20 കോടി, ഐടി മേഖലയ്ക്ക് 559 കോടി, ടെക്നോ പാർക്ക് സമഗ്ര വികസനത്തിന് 26.6 കോടി, ഇൻഫോ പാർക്കിന് 35 കോടി, സൈബർ പാർക്കിന് 12.83 എന്നിങ്ങനെയാണ് തുക. ക്രമമായ ഒരു സാമ്പത്തിക വിനിയോഗവും പടിപടിയായ മുന്നേറ്റവും ഐടി മേഖലയക്കായി ധനമന്ത്രി വിഭാവനം ചെയ്തിരിക്കുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.