തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. വീണ്ടും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപയായി. പവന് 40 രൂപ കുറഞ്ഞ് 56,200 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഗ്രാമിന് 7030 രൂപയും പവന് 56,240 രൂപയുമായിരുന്നു വില. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7120 രൂപയിലായിരുന്നു ഒരു ​ഗ്രാം സ്വർണം വിൽപന തുടർന്നത്. 56,960 രൂപയായിരുന്നു ഈ ദിവസങ്ങളിൽ ഒരു പവന്റെ വില. ഈ മാസത്തിന്റെ ആദ്യ ദിനം 56400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. പിന്നെ അങ്ങോട്ട് സ്വർണവില കുതിക്കുകയായിരുന്നു. ഒക്ടോബർ 7ന് ആണ് വില കുറയാൻ തുടങ്ങിയത്.


Also Read: Reserve Bank of India: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; വളർച്ചാ അനുമാനത്തിലും മാറ്റമില്ല


 


ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ


ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല. ഒക്ടോബർ 9ന് 560 രൂപ കുറഞ്ഞ് 56,240 രൂപയായി. ഒക്ടോബർ 10ന് 40 രൂപ കുറഞ്ഞ് 56,200 രൂപയായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.