തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ  ഭേദിച്ചു കൊണ്ട് മുന്നേറിയിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി.  ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56800 ആയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!


ഗ്രാമിന് 20 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ വില 7100 ആണ്. വെള്ളിയാഴ്ച് സ്വർണവില റെക്കോർഡ് തുക രേഖപ്പെടുത്തിയിരുന്നു. 56,960 ആയിരുന്നു വെള്ളിയാഴ്ചത്തെ സ്വർണത്തിന്റെ നിരക്ക്. 57000 എപ്പോൾ കടക്കുമെന്ന് നോക്കിയിരിക്കെയാണ് ഇന്ന് 160 രൂപ കുറഞ്ഞത്. 


ഈ മാസത്തിന്റെ ആദ്യ ദിനം 56400 രേഖപ്പെടുത്തിയ സ്വർണവില പിന്നെ അങ്ങോട്ട് കുതിപ്പായിരുന്നു.  ശേഷം ഇന്നായിരുന്നു വിലയിൽ കുറവ് രേഖപ്പെടുത്തിയത്.  കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ ചെറിയ ഒരു മാറ്റം ഇടയ്ക്കുണ്ടായിരുന്നു.  


Also Read: ദീപാവലിക്ക് മുൻപ് ലക്ഷ്മി നാരായണ യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും!


ഈ മാസത്തെ സ്വർണവില അറിയാം...


ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തിയിരിക്കുകയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.