തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് ഭേദിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 640 രൂപയാണ്. ഇതോടെ ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57920 ആയി.  ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ വില 7240 ആയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർ


ഒക്ടോബർ 16 ന് 360 രൂപ വർധിച്ചാണ് റെക്കോർഡ് വിലയായ 57000 കടന്നത്. ഈ മാസത്തിന്റെ ആദ്യം  നാലാം തീയതി 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയായിരുന്നു. എട്ടു ദിവസത്തിനിടെ 1700 രൂപയാണ് സ്വർണത്തിന് വർധിച്ചിരിക്കുന്നത്.  ഈ പോക്ക് പോകുകയാണെങ്കിൽ ദീപാവലിയുടെ സ്വർണവില 60000 കടന്നേക്കും. 


Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!


ഈ മാസത്തെ സ്വർണവില അറിയാം...


ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല ഒക്ടോബർ 9 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 10 ന് 40 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56200 എത്തി,


Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകുമോ?


ഒക്ടോബർ 11 ന് ഒറ്റയടിക്ക് 560 വര്ധിച്ചുകൊണ്ട് സ്വർണം 56,760 രൂപയായി, ഒക്ടോബർ 12 ന് വീണ്ടും 200 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 13 ന് വിലയിൽ മാറ്റമില്ലായിരുന്നു. ഇപ്പോഴിതാ ഒക്ടോബർ 14 നും 56960 ആയിരുന്നു, ഇന്നിതാ അതായത് ഒക്ടോബർ 15 ന് സ്വർണവില 200 രൂപ കുറഞ്ഞ് 56760 ആയി, ഒക്ടോബർ 16 ന് 360 രൂപ വർധിച്ചുകൊണ്ട് 57120 ഉം ഒക്ടോബർ 17 ന് 160 രൂപ വർധിച്ച് 57280 രൂപയും  ഇന്നിതാ 640 രൂപ പവന് വർധിച്ചുകൊണ്ട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 57920 എത്തിയിരിക്കുകയാണ്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.