തിരുവനന്തപുരം : അക്ഷയ ലോട്ടറി എകെ -555 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തിയ നറുക്കെടുപ്പിൽ ലോട്ടറി നമ്പർ AD 309707 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടന്ന നറക്കെടുപ്പ് ഫലം വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. AJ 909821 എന്ന് ടിക്കറ്റിനാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 


ALSO READ : Kerala Lottery Sthree Sakthi SS-319 Result : 75 ലക്ഷം രൂപയുടെ ഭാഗ്യവാൻ ഇതാ; സ്ത്രീ ശക്തി ലോട്ടറി ഫലം


40 രൂപ ടിക്കറ്റ് വിലയുള്ള അക്ഷയ ഭാഗ്യക്കുറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം പത്ത് പേർക്കാണ് സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.


ഫലങ്ങൾ ഇങ്ങനെ




ALSO READ : Kerala Lottery Results Live: വിൻ വിൻ W-674 ലോട്ടറിയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു,ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാണ്



5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മാതി. 


ഇന്നലെ ജൂൺ 28ന് സ്ത്രീ ശക്തി  എസ് എസ്-319 ടിക്കറ്റ് ഫലം പ്രഖ്യാപിച്ചിരുന്നു. ലോട്ടറി നമ്പർ SM 457567 എന്ന കാഞ്ഞങ്ങാട് നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 70 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.