Kerala Lottery Win Win W-675 Result 2022 Live : വിൻ വിൻ  W-675 ഭാഗ്യക്കുറി ഫലം ഉടൻ പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ ഉച്ച കഴിഞ്ഞ മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ ടിക്കറ്റ് നമ്പർ WN 713801 ഒന്നാം സമ്മാനം ലഭിച്ചു. ലോട്ടറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. WS 320115 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. കൊല്ലം പുനലൂരിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ചിറ്റൂരിൽ നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ  വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ് ലഭിക്കുന്നത്. ഒരുലക്ഷം വീതം 12 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.



ALSO READ : Kerala Lottery Fifty-Fifty FF-6 Result : ഒരു കോടി നേടുന്ന ഭാഗ്യവാനെ ഉടൻ അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ്



5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. 



ഇന്നലെ ജൂലൈ മൂന്ന് ഞായറാഴ്ച സ്പെഷ്യൽ ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി FF-6 ടിക്കറ്റിന്റെ ഫലം പ്രഖ്യാപിച്ചിരുന്നു. വടകരയിൽ നിന്നെടുത്ത FV 488801 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കണ്ണൂരിൽ നിന്നെടുത്ത FN 385320 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.