Kerala Lottery Result 2023 Win-Win W-703 Results : വിൻ-വിൻ ലോട്ടറി W-703 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് നറുക്കെടുപ്പ് നടന്നത്. WV 150650 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളത്ത് നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WN 805701 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. ഇരിഞ്ഞാലക്കുടയിൽ നിന്നെടുത്ത് ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതം 12 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.


ALSO READ : Kerala Lottery Result: കാരുണ്യ KR 585 നറുക്കെടുപ്പ് ഫലങ്ങൾ, ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ അറിയാം...


വിൻ-വിൻ W-703 ഭാഗ്യക്കുറി ഫലങ്ങൾ പരിശോധിക്കാം 





5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.