തിരുവനന്തപുരം: അതീവ സുരക്ഷ മേഖലയിൽ ഉൾപ്പെട്ട ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകൾ പറത്തരുതെന്ന് പൊലീസ്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമാണ് പോലീസിൻറെ നിർദ്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി.'നോ ഫ്ലയിങ് സോൺ' പ്രഖ്യാപിക്കണമെന്ന ശുപാർശയാണ് നൽകിയത്. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാർശ നൽകിയത്. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായേക്കും.


ഇവിടെ നിലവിൽ നിയന്ത്രണം ഉണ്ടായിരുന്നത് ഡ്രോണിന് മാത്രമാണ്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്റ്റർ പലതവണ പറന്നത് വിവാദമായിരുന്നു,


ജൂലൈ  28-നാണ് സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു വിമാനം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ അനധികൃതമായി പറന്നത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അഞ്ച് തവണ ക്ഷേത്രത്തിന് മുകളിലൂടെ വിമാനം പറന്നിരുന്നു. 


എന്നാൽ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്നായിരുന്നു ഏവിയേഷൻ അധികൃതർ പൊലീസിനോട് വ്യക്തമാക്കിയത്. ഇതിനെതിരെ ക്ഷേത്രം അധികൃതർ പോലീസിന് പരാതി നൽകിയിരുന്നു.


ഹെലികോപ്റ്റർ പറന്നതിൽ ഭക്തർക്ക് ആശങ്കയുണ്ടെന്നും അവർക്കുള്ള സംശയങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കുമ്മനം രാജശേഖരനും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നോ ഫ്ലെയിങ് സോണായി ക്ഷേത്രത്തെ പ്രഖ്യാപിക്കണമെന്നുള്ള ശുപാർശ സിറ്റി പൊലീസ് പോലീസ് മേധാവിക്ക് കൈമാറിയിക്കുന്നത്. 


നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ ശുപാർശ. നിലവിൽ  ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത്. അതാണ് ഇപ്പോൾ സ്വകാര്യ ഹെലികോപ്റ്ററുകൾക്ക് ഉൾപ്പെടെ ബാധകമാക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.