തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള  രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ 'കേരള സവാരി' ആപ്പ് ഉദ്​ഘാടനം ചെയ്ത് ഒരു ദിവസം പൂർത്തിയായിട്ടും ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്നില്ല. ഇന്നലെ ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാകുമെന്നും വ്യക്തമാക്കി. എന്നാൽ ഉച്ചയോടെ ആപ്പ് ലഭിച്ചില്ല. തുടർന്ന് ഇന്നലെ രാത്രിയോടെ ആപ്പ് ലഭ്യമാകുമെന്ന് അറിയിപ്പുകൾ ഉണ്ടായി. എന്നാൽ, ഇതുവരെ ആപ്പ് ലഭ്യമായിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂ​ഗിൾ വെരിഫിക്കേഷനിൽ നേരിടുന്ന കാലതാമസമാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ ​ഗൂ​ഗിളുമായി ഇ-മെയിൽ വഴി മാത്രമാണ് ബന്ധപ്പെടാൻ സാധിക്കുന്നത്. അതിനാൽ, ആപ്പ് എപ്പോൾ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർക്ക് പോലും അറിയില്ല. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിച്ചത്.


ALSO READ: Kerala Savaari : 'കേരള സവാരി' നാളെ മുതൽ ഓടി തുടങ്ങും; സർവീസ് ചാർജ്ജ് എട്ട് ശതമാനം മാത്രം


പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ  സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.