Kitex: കിറ്റക്സിന് തെലങ്കാനയിൽ വമ്പന്‍ സ്വീകരണം, ആദ്യഘട്ടത്തിൽ 1000 കോടി രൂപ നിക്ഷേപം, 4000 പേർക്ക് തൊഴിലവസരം
കേരളത്തിലെ നിയമ നൂലാമാലകളില്‍ കുടുങ്ങിയ Kitex-ന് തെലങ്കാനയിൽ `പട്ടില്‍ പൊതിഞ്ഞ സ്വീകരണം`.
Hyderabad: കേരളത്തിലെ നിയമ നൂലാമാലകളില്‍ കുടുങ്ങിയ Kitex-ന് തെലങ്കാനയിൽ "പട്ടില്‍ പൊതിഞ്ഞ സ്വീകരണം".
കിറ്റക്സിന്‍റെ വന്‍ പദ്ധതി ഒടുക്കം കേരളത്തോട് വിടപറഞ്ഞു. തെലങ്കാനയില്‍ രണ്ടുവർഷത്തിനുള്ള 1000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് Kitex ഒരുങ്ങുന്നത്. തെലങ്കാന വ്യവസായമന്ത്രി കെ ടി രാമറാവുവും കിറ്റക്സ് എംഡി സാബു ജേക്കബും തമ്മില്‍ നടന്ന കൂടിക്കാഴ്ച യിലാണ് തീരുമാനം.
കിറ്റക്സ് ആദ്യഘട്ടത്തില്‍ 1000 കോടിയുടെ നിക്ഷേപവും 4000 പേർക്ക് തൊഴിലവസരവുമാണ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്.
"വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ആരംഭിക്കുന്ന ടെക്സ്റ്റൈൽ അപ്പാരൽ പാർക്കിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലങ്കാനയിൽ 4,000 പേർക്ക് തൊഴിൽ ലഭിക്കും", കിറ്റക്സ് എം ഡി സാബു ജേക്കബ് മാധ്യമങ്ങളെ അറിയിച്ചു.
'കുട്ടികൾക്കുള്ള തുണിത്തരങ്ങൾ നിർമിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്സിനെ തെലങ്കാനയിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാൻ വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈൽ പാർക്ക് അവർ തിരഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റക്സ് എംഡി സാബു എം ജേക്കബിന് നന്ദി', കെ ടി രാമറാവു ട്വീറ്റ് ചെയ്തു.
തെലങ്കാന സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെത്തിയ കിറ്റക്സ് മാനേജി൦ഗ് ഡയറക്ടർ സാബു എം. ജേക്കബിനും സംഘത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്.
Also Read: Kitex: കേരളം വിട്ടില്ല, അതിനുമുന്‍പേ കുതിച്ചുയർന്ന് കിറ്റക്‌സ് ഓഹരി വില
അതേസമയം, കിറ്റക്‌സ് കേരളം വിടുന്നെവെന്ന സൂചനകള്‍ പുറത്തുവന്നതേ കിറ്റക്‌സ് ഓഹരി വിലയും വന്‍ കുതിപ്പാണ് നടത്തിയത്. വെള്ളിയാഴ്ച 117 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്.
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽനിന്ന് പിന്മാറുന്നുവെന്ന് കിറ്റക്‌സ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കിറ്റക്സിന് ഇതുവരെ 9 സംസ്ഥാനങ്ങളിൽനിന്നാണ് നിക്ഷേപം നടത്താൻ വാഗ്ദാനങ്ങൾ ലഭിച്ചത്...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.