Kitex: കേരളം വിട്ടില്ല, അതിനുമുന്‍പേ കുതിച്ചുയർന്ന് കിറ്റെക്‌സ് ഓഹരി വില

കേരളം വിട്ടില്ല, വിടുന്നെവെന്ന സൂചനകള്‍ നല്‍കിയതേ ഉള്ളൂ,   Kitex  ഓഹരി വില കുതിയ്ക്കുന്നു...

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 02:33 PM IST
  • കിറ്റെക്‌സ് ഓഹരി വില കുതിയ്ക്കുന്നു...
  • വെള്ളിയാഴ്ച 117 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്.
 Kitex: കേരളം വിട്ടില്ല, അതിനുമുന്‍പേ  കുതിച്ചുയർന്ന് കിറ്റെക്‌സ് ഓഹരി വില

Kochi: കേരളം വിട്ടില്ല, വിടുന്നെവെന്ന സൂചനകള്‍ നല്‍കിയതേ ഉള്ളൂ,   Kitex  ഓഹരി വില കുതിയ്ക്കുന്നു...

വെള്ളിയാഴ്ച 117 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്.

കേരളം വിട്ട് തെലങ്കാനയിൽ 3,500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാർത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ കുതിപ്പ്. വിപണി ആരംഭിച്ചു മണിക്കൂറുകള്‍ക്കകം  19.97 ശതമാനം  വര്‍ദ്ധനയാണ് Kitex  ഗാർമെന്റ്‌സിന്‍റെ ഓഹരിയിൽ ഉണ്ടായത്. 

കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റെക്‌സ്  ഓഹരി വില  110 രൂപയ്ക്ക് താഴെയെത്തിയിരുന്നു. എന്നാല്‍,  തെലങ്കാനയിൽ 3,500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാര്‍ത്ത പരന്നതോടെ  വിപണിയില്‍ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. 

അതേസമയം,  3,500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ  നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ഹൈദരാബാദിലാണ്.  കിറ്റക്‌സിനായി ചരടുവലി നടത്തുന്ന തെലങ്കാന സർക്കാർ സംഘതിനായി  സ്വകാര്യവിമാനവും അയച്ചിരുന്നു

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നായിരുന്നു തെലങ്കാനയിലേക്ക് തിരിയ്ക്കുന്നതിന് മുന്‍പ്   സാബു ജേക്കബ്നല്‍കിയ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News