Salary Account Benefits: രാജ്യത്തെ ബാങ്കുകള്‍ വിവിധ തരത്തിലുള്ള അക്കൗണ്ടുകള്‍  ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. സേവിംഗ്‌സ് അക്കൗണ്ട്, RD, FD തുടങ്ങിയ പല തരത്തിലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു. മാസ ശമ്പളക്കര്‍ക്കായി സാലറി അക്കൗണ്ടും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  RBI Update: നിങ്ങളുടെ അക്കൗണ്ട് ഈ ബാങ്കിലാണോ? എങ്കില്‍ ഇനി പണമിടപാട് നടത്താന്‍ കഴിയില്ല!!


സേവിംഗ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച് സാലറി അക്കൗണ്ടുകൾ തികച്ചും വ്യത്യസ്തമാണ്. സാലറി അക്കൗണ്ടും സേവിംഗ്‌സ് അക്കൗണ്ടും വ്യത്യസ്‌ത ആവശ്യങ്ങൾ നിറവേറ്റുന്ന രണ്ട് വ്യത്യസ്ത തരം ബാങ്ക് അക്കൗണ്ടുകളാണ്.  മാസത്തില്‍  നിശ്ചിത തുക കൃത്യമായി വരുമാനം നേടുന്ന വ്യക്തിയാണ് എങ്കില്‍  നിങ്ങള്‍ക്ക് സാലറി അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.


Also Read:  Karnataka Election 2023: നാട്ടിലെ കുട്ടി പുറത്ത്!! തേജസ്വി സൂര്യയെ സ്റ്റാര്‍ പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താതെ BJP 


മറ്റ് അക്കൗണ്ടുകളെ അപേക്ഷിച്ച് സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്ക് ഒട്ടേറെ നേട്ടങ്ങള്‍ നൽകുന്നുണ്ട്. പലർക്കും സാലറി അക്കൗണ്ട് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ച് അറിയില്ല. എന്നാല്‍  ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്നത് പല ബാങ്കുകളും വ്യത്യസ്ത സേവനങ്ങളാണ് സാലറി അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കിവരുന്നത്.
 
സാധാരണയായി സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന പ്രത്യേക സേവനങ്ങള്‍ അറിയാം 


1.   സാലറി അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ല. അതായത് സാലറി അക്കൗണ്ട് നിങ്ങൾക്ക് സീറോ ബാലൻസ് സൗകര്യം നൽകുന്നു. അതായത്  സേവിംഗ്‌സ് അക്കൗണ്ട് പോലെ നിശ്ചിത തുക അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ആവശ്യം ഇല്ല. അക്കൗണ്ടില്‍ പണമില്ലാത്ത സാഹചര്യത്തിലും ബാങ്ക് പിഴ ഈടാക്കില്ല.


2. സൗജന്യ എടിഎം ഇടപാട് സൗകര്യം


സാലറി അക്കൗണ്ട്  ഉപഭോക്താക്കൾക്ക് ബാങ്കുകൾ പലപ്പോഴും സൗജന്യ എടിഎം ഇടപാട് സൗകര്യം നൽകുന്നു. ഈ സൗകര്യത്തിന് കീഴിൽ, നിങ്ങൾ ഒരു മാസത്തിൽ എത്ര തവണ എടിഎം ഇടപാടുകൾ തിരഞ്ഞെടുക്കുന്നു എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സാലറി അക്കൗണ്ടുകളിലെ എടിഎം ഉപയോഗത്തിനുള്ള വാർഷിക ഫീസ് ബാങ്കുകൾ സാധാരണയായി ഒഴിവാക്കുന്നു.


3. സാലറി അക്കൗണ്ട് ഉടമകള്‍ക്ക് പേഴ്സണൽ ലോൺ സൗകര്യം ലഭിക്കും 


നിങ്ങള്‍ സാലറി അക്കൗണ്ട് ഉടമയാണ് എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് ലോണ്‍ സംബന്ധിക്കുന്ന പ്രത്യേക ഓഫറുകള്‍ നല്‍കും. അതായത്, നിങ്ങളുടെ സാലറി അക്കൗണ്ടിൽ പ്രീ-അപ്രൂവ്ഡ് ലോണിനുള്ള സൗകര്യവും നിങ്ങൾക്ക് ലഭിക്കും. ഭവന, കാർ വായ്പകൾക്കും ഇത്തരം പ്രത്യേക ഓഫറുകൾ ലഭ്യമാണ്.


4. ഓവർഡ്രാഫ്റ്റ് സൗകര്യം


ചില സാലറി അക്കൗണ്ടുകൾ ഓവർഡ്രാഫ്റ്റ് സൗകര്യവും നൽകുന്നു. അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ഒരു പരിധി വരെ പണം പിൻവലിക്കാൻ കഴിയുന്ന സൗകര്യമാണിത്. ഈ സൗകര്യം പലപ്പോഴും ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്, അതായത് കുറഞ്ഞത് രണ്ട് വർഷമോ അതിൽ കൂടുതലോ കാലാവധി അക്കൗണ്ടുകള്‍ക്ക് ആവശ്യമാണ്. പെട്ടെന്ന് ഒരാവശ്യം വന്നാൽ പണം കണ്ടെത്താൻ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം. ഈ സേവനത്തിന്  പല ബാങ്കുകളും പല നിബന്ധനകള്‍ ആണ് മുന്നോട്ടു വയ്ക്കുന്നത്. 


5. സൗജന്യ പാസ്ബുക്കും ചെക്ക്ബുക്കും സൗകര്യം


പല ബാങ്കുകളും അവരുടെ ശമ്പള അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ചെക്ക്ബുക്ക്, പാസ്ബുക്ക്, ഇ-സ്റ്റേറ്റ്മെന്‍റ്  സൗകര്യം എന്നിവ നൽകുന്നു. അധിക ചിലവുകൾ കൂടാതെ ഓൺലൈനിലും ഓഫ്‌ലൈനിലും അവരുടെ ഇടപാടുകളും അക്കൗണ്ട് ബാലൻസും ട്രാക്ക് ചെയ്യാൻ അക്കൗണ്ട് ഉടമകളെ ഇത് അനുവദിക്കുന്നു.


6. സൗജന്യ ഓൺലൈൻ ഇടപാടുകൾ


ചില ബാങ്കുകൾ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ഓൺലൈൻ ഇടപാട് സൗകര്യം നൽകുന്നു, അതായത് NEFT, RTGS സേവനങ്ങൾ പൊതുവെ സൗജന്യമാണ്. പല ബാങ്കുകളും സാലറി അക്കൗണ്ടുകളിൽ ഇമ്മീഡിയറ്റ് പേയ്‌മെന്‍റ് സർവീസ് (ഐഎംപിഎസ്) സൗകര്യവും വാഗ്ദാനം ചെയ്യുന്നു.


7. 20 ലക്ഷത്തിന്‍റെ പേഴ്സണൽ ആക്സിഡന്‍റ്  കവർ 


SBI പോലുള്ള ചില ബാങ്കുകള്‍ 20 ലക്ഷം രൂപയുടെ പപേഴ്സണൽ ആക്സിഡന്‍റ്  ഇൻഷുറൻസ് കവർ. സാലറി അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കിവരുന്നു. സാലറി അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ ലഭിക്കുന്ന തുകയാണ്  ഇത്. 


8. ലോക്കർ സൗകര്യം 


ലോക്കർ സൗകര്യം ഉപയോഗിക്കുമ്പോൾ 25% ഇളവ് ലഭിക്കും. 


9. കുടുംബത്തിനും പ്രയോജനം


സാലറി അക്കൗണ്ട് ഉടമയുടെ കുടുംബാംഗങ്ങൾക്കും പ്രയോജനം ലഭിക്കും. അക്കൗണ്ട് ഉടമ വഴി കുടുംബാംഗങ്ങൾ ആരംഭിക്കുന്ന  അക്കൗണ്ട് ആണെങ്കിൽ അവക്ക് അക്കൗണ്ടിൽ നിശ്ചിത തുക സൂക്ഷിക്കേണ്ടതില്ല.  


10. മറ്റ് സേവനങ്ങള്‍


മികച്ച പലിശ ലഭിക്കുന്ന മൾട്ടി ഓപ്പണ്‍ ഡെപ്പോസിറ്റ് സൗകര്യം,  ഡീമാറ്റ് അക്കൗണ്ട്, ഓൺലൈൻ–ട്രേഡിംഗ് അക്കൗണ്ട് തുടങ്ങിവ സാലറി അക്കൗണ്ട് ഓപൺ ചെയ്യുമ്പോൾതന്നെ തുടങ്ങാം.


എല്ലാ മാസവും മുടങ്ങാതെ ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നവർക്കാണ് ഈ സൗകര്യങ്ങൾ ലഭിക്കുക. ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ ഈ അക്കൗണ്ട് സാധാരണ സേവിംഗ്‌സ് അക്കൗണ്ട് ആയി പരിഗണിക്കപ്പെടുകയും ആനുകൂല്യങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.