Kotak Mahindra Bank FD Rates: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ വര്‍ദ്ധന പ്രഖ്യാപിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്.  2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ വര്‍ദ്ധന ബാധമാവുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്കിന്‍റെ  ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, പുതിയ നിരക്കുകൾ 2022 നവംബർ 23 മുതൽ നിലവിൽ വന്നു.  വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 20 ബിപിഎസ് വരെയാണ്  പലിശ നിരക്ക് വർദ്ധിപ്പിച്ചിരിയ്ക്കുന്നത്. 


Also Read:   Drishyam 2 Collection: 100 കോടി ക്ലബില്‍ ഇടം ഉറപ്പാക്കി ദൃശ്യം 2, അഞ്ചാം ദിവസവും ബോക്‌സോഫീസില്‍ മികച്ച പ്രകടനം 


ബാങ്ക്  7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച്, സാധാരണക്കാർക്ക് 2.75% മുതൽ 6.20% വരെയും മുതിർന്ന പൗരന്മാർക്ക് 3.25% മുതൽ 6.70% വരെയും പലിശ നിരക്ക് ലഭിക്കും.  23 മാസം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക്  നിലവിൽ  7 ശതമാനമാണ്.


കൊട്ടക് മഹീന്ദ്ര ബാങ്ക് FD നിരക്കുകൾ ഇപ്രകാരമാണ് 


 7 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 2.75% പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്.  


15 മുതൽ 30 ദിവസത്തിനുള്ളിൽ അവസാനിക്കുന്ന  നിക്ഷേപങ്ങൾക്ക് 3.00% വരെ പലിശ ലഭിക്കും. 


31 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.25% ആണ് പലിശ ലഭിക്കുക. 
 
46 മുതൽ 90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.50% പലിശയും  91-120 ദിവസങ്ങളിലും 121-179 ദിവസങ്ങളിലും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 4.00%, 4.25% പലിശ നിരക്ക് ലഭിക്കും.  


180 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളിൽ, ബാങ്ക് 5.50% പലിശനിരക്കും 271 ദിവസം മുതൽ 363 ദിവസം വരെ കാലാവധി പൂർത്തിയാകുമ്പോൾ, കൊട്ടക് മഹീന്ദ്ര ബാങ്ക് 5.75% പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു.  


കൊട്ടക് മഹീന്ദ്ര ബാങ്ക് 390 ദിവസത്തിനുള്ളിൽ (12 മാസം 25 ദിവസം) കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.30 ശതമാനത്തിൽ നിന്ന് 6.40 ശതമാനമായി 10 ബേസിസ് പോയിന്‍റ്  വര്‍ദ്ധിപ്പിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.