PAN Aadhaar Linking Deadline: വ്യക്തികളെ സംബന്ധിച്ചിടത്തോളം പല സാമ്പത്തിക കാര്യങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ഇവയിൽ നിരവധി ഔദ്യോഗിക ജോലികളും ഉണ്ട്, അവ പൂർത്തിയാക്കാൻ സമയപരിധിയുണ്ട്. ഈ പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള സമയപരിധി നഷ്ടമായാൽ, വലിയ നഷ്ടം സംഭവിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  2000 Currency Notes: 2000ന്‍റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നടപടി ക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി


അത്തരത്തിലുള്ള ഒരു ഔദ്യോഗിക ജോലി, അതിന്‍റെ സമയപരിധി ജൂണിൽ പൂർത്തിയാകും. അതായത് ജൂണ്‍ 30 ന് അവസാന തിയതിയാണ്. അതേസമയം, ഈ സമയപരിധിയ്ക്കുള്ളില്‍ ഈ സാമ്പത്തിക നടപടി പൂര്‍ത്തിയാക്കില്ല എങ്കില്‍  വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം. പറഞ്ഞു വരുന്നത് പാന്‍ ആധാര്‍ ലിങ്കിനെക്കുറിച്ചാണ്.  


Also Read:  Hyderabad Shocking Crime: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് 
 
രാജ്യത്തെ ലക്ഷക്കണക്കിന് പാൻ കാർഡ് ഉടമകൾക്ക് ഏറെ ആശ്വാസം നൽകുന്ന വാര്‍ത്തയുമായി ആദായനികുതി വകുപ്പ് ( Income Tax Department) എത്തിയിരിയ്ക്കുകയാണ്.. അതായത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയിരിയ്ക്കുകയാണ്. 


'ആദായനികുതി നിയമം, 1961 ('ആക്ട്') വ്യവസ്ഥകൾ പ്രകാരം, 2017 ജൂലൈ 1-ന് മുന്‍പ് പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്‍റെ പാന്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതാണ്. 2023 ജൂണ്‍ 30 -ന് മുമ്പ്, ഒരു നിശ്ചിത ഫീസ് അടച്ച് പാനും ആധാറും ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശം  ആദായനികുതി വകുപ്പ്  പുറത്തുവിട്ടിരിയ്ക്കുകയാണ്. 


യഥാർത്ഥത്തിൽ, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് വളരെ പ്രധാനമാണ്. പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പ് മുമ്പ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇതൊക്കെയാണെങ്കിലും, ആദായനികുതി വകുപ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും പലതവണ നീട്ടി. എന്നാല്‍, ഇപ്പോൾ ജൂൺ 30 ന് മുന്‍പായി ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.


പാന്‍ ആധാര്‍ ലിങ്ക് അവസാന തീയതി
2023 ജൂൺ 30 വരെ ഒരു വ്യക്തിക്ക് പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, നിരവധി ബുദ്ധിമുട്ടുകൾ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നേരിടേണ്ടിവരും. അതായത്, എല്ലാത്തരം സാമ്പത്തിക ഇടപാടുകളിലും ആളുകൾക്ക് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതുകൂടാതെ, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന പ്രക്രിയയിലും പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, സമയപരിധിക്കുള്ളിൽ ആധാർ-പാൻ ലിങ്ക് ചെയ്യുന്നതാണ് നല്ലത്.
 
പാന്‍ ആധാര്‍ എങ്ങിനെ ലിങ്ക് ചെയ്യാം?  ( How to link PAN and Aadhaar easily?) 


പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം.    


1. www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.