ഈ ബാങ്കില്‍ എഫ്ഡി ഇട്ടാൽ പലിശ ഗംഭീരം; മികച്ച നേട്ടങ്ങൾ
രണ്ട് കോടിയിൽ താഴെയുള്ള എഫ്ഡിയുടെ പലിശയിലാണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മാറ്റം വരുത്തിയത്. 444 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ബാങ്കിൻറെ ഏറ്റവും ഉയർന്ന പലിശ ലഭിക്കും
ബാങ്കിംഗിൽ സ്ഥിര നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ടുകൾ തുടങ്ങിയവ സുരക്ഷിത നിക്ഷേപത്തിനുള്ള ഓപ്ഷനുകളാണ്. നിലവിൽ ആർബിഐയുടെ റിപ്പോ നിരക്കിൽ മാറ്റമില്ലെങ്കിലും പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കായ "പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടിന്റെയും എഫ്ഡിയുടെയും പലിശ നിരക്കിൽ വലിയ മാറ്റം വരുത്തി കഴിഞ്ഞു. ഇപ്പോൾ നിക്ഷേപിക്കുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത എത്ര രൂപയാണെന്ന് പരിശോധിക്കാം.
പുതിയ FD നിരക്ക്
രണ്ട് കോടിയിൽ താഴെയുള്ള എഫ്ഡിയുടെ പലിശയിലാണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മാറ്റം വരുത്തിയത്. 444 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ബാങ്കിൻറെ ഏറ്റവും ഉയർന്ന പലിശ ലഭിക്കും, 7.40 ശതമാനമാണിത്. 5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് 6.25 ശതമാനം പലിശയും 3 വർഷം മുതൽ 5 വർഷം വരെയുള്ള എഫ്ഡികൾക്ക് 6 ശതമാനം പലിശയും 2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്ഡികൾക്ക് 6.50 ശതമാനം പലിശയും ലഭിക്കും.
ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനത്തിൽ താഴെ പലിശയാണ് നൽകുന്നത്. 7 ദിവസം മുതൽ 30 ദിവസം വരെയുള്ള എഫ്ഡിയിൽ 2.80%, 31 മുതൽ 45 ദിവസം വരെയുള്ള എഫ്ഡിയിൽ 3%, 46 മുതൽ 90 ദിവസം വരെയുള്ള എഫ്ഡിയിൽ 4.60%, 91 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡിയിൽ 4.75%, 334 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ എഫ്‌ഡിക്ക് 5.50 ശതമാനവും ഒരു വർഷത്തെ എഫ്‌ഡിക്ക് 6.40 ശതമാനവും 400 ദിവസത്തെ എഫ്‌ഡിക്ക് 7.10 ശതമാനവും 401 ദിവസം മുതൽ 443 ദിവസം വരെയുള്ള എഫ്‌ഡിക്ക് 6.20 ശതമാനവും ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നു.
സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ
ഒരു കോടി രൂപയോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിലും ബാങ്ക് മാറ്റം വരുത്തി. ഒരു കോടി രൂപ വരെയുള്ള തുകയ്ക്ക് 2.70%, ഒരു കോടിക്ക് മുകളിലുള്ള തുകകൾക്ക് 2.90%, 100 കോടി മുതൽ 500 കോടി രൂപ വരെയുള്ള തുകകൾക്ക് 4.55%, 500 കോടിക്ക് മുകളിലുള്ള തുകകൾക്ക് 5% എന്നിങ്ങനെയാണ് പലിശ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...