സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഒരു എൽഐസി പോളിസിയാണ് ആധാർ ശില. സ്ത്രീകളുടെ പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കുന്ന പോളിസിയാണിത്. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് ഒരു ലംപ്‌സം തുക ലഭിക്കും. പോളിസി കാലയളവിൽ പോളിസി ഉടമ മരിച്ചാൽ പദ്ധതി വഴി നോമിനിയ്ക്ക് മുഴുവന്‍ തുകയും ലഭിക്കും. സ്ത്രീകൾക്കായി സൃഷ്ടിച്ച ഒരു എൻഡോവ്മെന്റ്, നോൺ-ലിങ്ക്ഡ്, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പ്ലാൻ ആണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

8 മുതൽ 55 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ഈ പദ്ധതിയുടെ ഭാ​ഗമാകാൻ സാധിക്കും. പത്ത് വർഷം മുതൽ ഇരുപത് വർഷം വരെയാണ് ഈ പോളിസിയുടെ കാലാവധി. ഈ എൽഐസി പ്ലാനിന്റെ മെച്യൂരിറ്റി പ്രായം എന്ന് പറയുന്നത് 70 വയസ്സാണ്.


Also Read: NEET PG 2023 News: നീറ്റ് പിജി 2023: പരീക്ഷ മാറ്റിവയ്ക്കുമോ? അറിയാം പുത്തൻ അപ്ഡേറ്റ്!


 


അടിസ്ഥാന തുകയായി 75,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയുള്ള തുക തിരഞ്ഞെടുക്കാൻ സാധിക്കും. എൽഐസി ആധാർ ശില പോളിസികൾ പരമാവധി 3 ലക്ഷം രൂപയ്ക്ക് മാത്രമേ വാങ്ങാൻ കഴിയൂ. മാത്രമല്ല പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പ്രീമിയങ്ങൾക്കുള്ള ഓപ്ഷനുകളും ഈ പദ്ധതി അനുവദിക്കുന്നുണ്ട്. 


പ്രതിദിനം നിങ്ങൾ 29 രൂപ നീക്കിവയ്ക്കുകയാണെങ്കിൽ, ഒരു വർഷത്തിനുള്ളിൽ 10959 രൂപയാണ് നിങ്ങൾ ആധാർ ശില പദ്ധതിയിൽ നിക്ഷേപിക്കുന്നത്. 10 വർഷത്തിനുള്ളിൽ നിങ്ങൾ 2,14,696 രൂപ നീക്കിവെക്കുമ്പോൾ നിക്ഷേപം പൂർത്തിയാകുന്ന സമയം 3,97,000 രൂപ നിങ്ങൾ ഇതിലൂടെ നേടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.