NEET PG 2023 News: നീറ്റ് പിജി 2023: പരീക്ഷ മാറ്റിവയ്ക്കുമോ? അറിയാം പുത്തൻ അപ്ഡേറ്റ്!

NEET PG 2023 പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തുടരുന്നതിനിടയിൽ കടുത്ത പ്രഖ്യാപിക്കാനാവുമായി കേന്ദ്രം രംഗത്ത്. പരീക്ഷ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി (MoHFW) മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുകയാണ്. NEET PG മാറ്റിവെക്കൽ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റും പരീക്ഷാ തീയതിയും ഇവിടെ പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 01:07 PM IST
  • നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ
  • പരീക്ഷാ തീയതി ഒന്നോ രണ്ടോ മാസമെങ്കിലും മാറ്റിവയ്ക്കുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ
NEET PG 2023 News: നീറ്റ് പിജി 2023: പരീക്ഷ മാറ്റിവയ്ക്കുമോ? അറിയാം പുത്തൻ അപ്ഡേറ്റ്!

NEET PG 2023 പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തുടരുന്നതിനിടയിൽ പരീക്ഷ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി (MoHFW) മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുകയാണ്. NEET PG 2023 ഇന്റേൺഷിപ്പ് കട്ട് ഓഫ് മാനദണ്ഡം പരിഷ്കരിച്ചപ്പോൾ പരീക്ഷാ തീയതി കുറഞ്ഞത് ഒന്നോ രണ്ടോ മാസമെങ്കിലും മാറ്റിവയ്ക്കുമെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതീക്ഷ.

Also Read: Neet exam: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തും

NEET PG 2023 മാറ്റിവെക്കുമോ?

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കില്ല... മാത്രമല്ല അതേ തീയതിയിൽ തന്നെ നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.  എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉദ്യോഗാർത്ഥികൾ നീറ്റ് പിജി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് തുടരുകയാണ്. നാഷണൽ ബോർഡ് ഓഫ് എഡ്യുക്കേഷൻ (NBE) ഇതുവരെ നീറ്റ് പിജി മാറ്റിവെക്കൽ സംബന്ധിച്ച ഒരു അപ്‌ഡേറ്റും പുറത്തുവിട്ടിട്ടില്ല.  NEET PG-യെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി നാറ്റ്‌ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരാനും സോഷ്യൽ മീഡിയയെ ആശ്രയിക്കാതിരിക്കാനും  വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 

NEET PG പരീക്ഷാ തീയതി 2023

NEET PG 2023 പരീക്ഷ മാർച്ച് 5 ന് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം NEET PG അഡ്മിറ്റ് കാർഡ് ഫെബ്രുവരി 27 ന് നൽകും. NEET PG ഫലം 2023 മാർച്ച് 31-നകം പ്രഖ്യാപിക്കുകയും ചെയ്യും. ഇതനുസരിച്ച്  പരീക്ഷയ്ക്ക് ഒരു മാസം തികച്ചില്ല. അതുകൊണ്ടുതന്നെ  നീറ്റ് സിലബസ് അനുസരിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  NEET PG 2023 CBT മോഡിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ചോദ്യങ്ങൾ MCQ തരത്തിലായിരിക്കും. NEET PG 2023 ചോദ്യപേപ്പറിൽ 200 ചോദ്യങ്ങളുണ്ടാകും ഇതിൽ ഓരോ ചോദ്യത്തിനും 4 മാർക്ക് വീതമായിരിക്കും.  മാർക്കിംഗ് സ്കീം അനുസരിച്ച് തെറ്റായ ഉത്തരങ്ങൾക്ക് 1 മാർക്ക് കട്ട് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News