ന്യൂഡൽഹി: Commercial LPG Cylinder Prices Hike: യുക്രൈൻ-റഷ്യ യുദ്ധം കാരണം (Russia-Ukraine War) പെട്രോളിയം ഉൽപന്നങ്ങളുടെ വില കുതിച്ചുയരുന്നുവെന്ന വർത്തകൾക്കിടെ ഇതാ എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. സിലിണ്ടർ വിലയിൽ 25 അല്ലെങ്കിൽ 50 രൂപയുടെ വർധനവ് അല്ല വന്നിരിക്കുന്നത് ഒറ്റയടിക്ക് 105 രൂപയുടെ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർധനവ്  വാണിജ്യ എൽപിജി സിലിണ്ടറിനാണ് ഉണ്ടാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: LPG Subsidy: സൗജന്യ എൽപിജി കണക്ഷൻ നിയമത്തിൽ മാറ്റം! അറിയേണ്ടതെല്ലാം


5 കിലോ സിലിണ്ടറിന്റെ വില വർധിപ്പിച്ചു (Price of 5 Kg cylinder increased)


ഈ വർധനവോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഇന്നു മുതൽ മുതൽ 2,012 രൂപയായി ഉയർന്നിരിക്കുകയാണ്. അതുപോലെ  അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വർധിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ 5 കിലോ സിലിണ്ടറിന്റെ വില 569 രൂപയാകും.


ഗാർഹിക എൽപിജി സിലിണ്ടർ നിരക്ക് വർധിപ്പിച്ചില്ല (Domestic LPG cylinder rates did not increase)


ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളർ കടന്നതാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാകാൻ കാരണം. 2021 ഒക്ടോബറിനും 2022 ഫെബ്രുവരി 1 നും ഇടയിൽ വാണിജ്യ സിലിണ്ടറിന്റെ വില 170 രൂപ വർധിച്ചിട്ടുണ്ട്.  എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ നിലവിൽ മാറ്റമില്ല.


Also Read: Maha Shivaratri 2022: ഭക്തിയുടെ നിറവിൽ ഇന്ന് മഹാശിവരാത്രി; വ്രതം അനുഷ്ഠിച്ചോളൂ ഫലം നിശ്ചയം


രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും എൽപിജി സിലിണ്ടർ വില പ്രതിമാസം പരിഷ്കരിക്കാറുണ്ട്. നേരത്തെ ഫെബ്രുവരി ഒന്നിന് ദേശീയ എണ്ണ വിതരണ കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 91.50 രൂപ കുറച്ചിരുന്നു.


ഇപ്പോൾ വർധിച്ച വിലയുടെ അടിസ്ഥാനത്തിൽ 19 കിലോ ഭാരമുള്ള എൽപിജി സിലിണ്ടർ ഡൽഹിയിൽ മാർച്ച് 1 അതായത് ഇന്ന് മുതൽ 1907 രൂപയ്ക്ക് പകരം 2012 രൂപയ്ക്ക് ലഭിക്കും. കൊൽക്കത്തയിൽ 1987 രൂപയ്ക്ക് പകരം 2095 രൂപയ്ക്ക് ലഭിക്കും. അതേസമയം മുംബൈയിൽ 1857 ൽ നിന്ന് 1963 രൂപയായി വില ഉയർന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.