LPG Latest Price: പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി അവസാനിച്ചതോടെ ഗ്യാസ് വില നേരിട്ട് ജനങ്ങളെ ബാധിക്കുകയാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിൽ എൽപിജി സിലിണ്ടറിന്റെ വില ഇടത്തരക്കാരുടെ ബജറ്റിനെ തകിടം മറിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുറഞ്ഞ വിലയ്ക്ക് പാചക വാതക സിലിണ്ടർ (LPG Cylinder) വേണമെങ്കിൽ അതിനൊരു എളുപ്പവഴിയുണ്ട്. എൽപിജി സിലിണ്ടർ 633.50 രൂപയ്ക്ക് ലഭിക്കും. ആ സിലിണ്ടറിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാം.   ഈ സിലിണ്ടറിന് 14.2 കിലോഗ്രാം ഗ്യാസുള്ള ഹെവി സിലിണ്ടറിനേക്കാൾ ഭാരം കുറവാണ്.


Also Read: LPG Price Hike: പാചക വാതക വില കുതിക്കുന്നു; സിലിണ്ടറിന് കൂടിയത് 43.5 രൂപ!


നിലവിൽ 14.2 കിലോഗ്രാം പാചകവാതകത്തിന് ഡൽഹിയിൽ 899.50 രൂപയാണ് വില.  എന്നാൽ ഇപ്പോൾ നിങ്ങൾക്ക് കോമ്പോസിറ്റ് എൽപിജി സിലിണ്ടർ (Composite LPG Cylinder)വെറും 633.50 രൂപയ്ക്ക് നിറയ്ക്കാം. അഞ്ച് കിലോയുടെ എൽപിജി കോമ്പോസിറ്റ് സിലിണ്ടറിന് നിങ്ങൾക്ക് വെറും 502 രൂപ മാത്രം ചെലവാക്കിയാൽ മാത്രം മതി. 


അതുപോലെ 10 കിലോഗ്രാം എൽപിജി കോമ്പോസിറ്റ് സിലിണ്ടർ നിറയ്ക്കാൻ നിങ്ങൾക്ക് 633.50 രൂപ നൽകണം. കോമ്പോസിറ്റ് സിലിണ്ടറിൽ സാധാരണ സിലിണ്ടറിനേക്കാൾ (LPG) 4 കിലോ ഗ്യാസ് കുറവാണെന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ വിലയും കുറവാണ്.


Also Read: New LPG Gas Connection: കുടുംബത്തിൽ ആർക്കെങ്കിലും LPG കണക്ഷൻ ഉണ്ടോ? എന്നാൽ നിങ്ങൾക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കും, അറിയേണ്ടതെല്ലാം


നിലവിൽ രാജ്യത്ത് 28 നഗരങ്ങളിൽ ഇത് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.  കോമ്പോസിറ്റ് സിലിണ്ടറുകൾക്ക് ഇരുമ്പ് സിലിണ്ടറുകളേക്കാൾ 7 കിലോ ഭാരം കുറവാണ്. ഇതിനെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ എളുപ്പമാണ്. നിലവിൽ ഉപയോഗിക്കുന്ന ഒഴിഞ്ഞ സിലിണ്ടറിന് 17 കിലോ ഭാരമുണ്ട്. ഗ്യാസ് നിറയ്ക്കുമ്പോൾ അതിന്റെ ഭാരം 31 കിലോയിൽ കൂടുതലാകും.


10 കിലോഗ്രാം കോമ്പോസിറ്റ് സിലിണ്ടറിൽ 10 കിലോഗ്രാം ഗ്യാസ് മാത്രമേ ലഭിക്കൂ. ഇത് ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങൾക്കൊപ്പം ബനാറസ്, പ്രയാഗ്‌രാജ്, ഫരീദാബാദ്, ഗുരുഗ്രാം, ജയ്പൂർ, ഹൈദരാബാദ്, ജലന്ധർ, ജംഷഡ്പൂർ, പട്‌ന, മൈസൂർ, ലുധിയാന, റായ്പൂർ, റാഞ്ചി എന്നിവയുൾപ്പെടെ 28 നഗരങ്ങളിൽ എളുപ്പത്തിൽ വാങ്ങാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.