നിങ്ങൾ ഗ്യാസ് സിലിണ്ടറിന്റെ അതായത് എൽപിജിയുടെ ഉപഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകരിക്കും. അതെ.. ഡൽഹിയിൽ ഒരു എൽ‌പി‌ജി സിലിണ്ടറിന്റെ വില 809 രൂപയാണ്.  എന്നാൽ ഇപ്പോൾ ഒരു അടിപൊളി ഓഫർ വന്നിരിക്കുകയാണ് അതിലൂടെ നിങ്ങൾക്ക് ഒരു എൽപിജി സിലിണ്ടർ വെറും 9 രൂപയ്ക്ക് ലഭിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഓഫർ പേടിഎം (Paytm) തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി മാത്രം നൽകുന്നതാണ്. ഈ ഓഫർ കൊണ്ട് ഉപയോക്താക്കൾക്ക് ആശ്വാസം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ മാസം വാണിജ്യ എൽ‌പി‌ജി സിലിണ്ടർ (Commercial) അതായത് 19 കിലോ സിലിണ്ടർ മാത്രമാണ് വിലകൂടിയത് എന്നാണ് റിപ്പോർട്ട്.  


Also Read: Paytm offer on Gas Booking: Paytm ൽ നിന്നും LPG Cylinder ബുക്ക് ചെയ്യൂ 800 രൂപ ക്യാഷ്ബാക്ക് നേടൂ


എന്നാൽ ഗാർഹിക ആഭ്യന്തര എൽപിജി (LPG) സിലിണ്ടറിന്റെ വിലയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.  എന്നാൽ കുറച്ചുകാലമായി എൽപിജിയുടെ വിലയിൽ ഉണ്ടായ വൻ വർധനവ് കാരണം ആളുകൾ ആശങ്കയിലാണ്. 


ഇതിനിടയിലാണ്  പേടിഎം ക്യാഷ്ബാക്ക് ഓഫർ ആരംഭിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.  ഈ ഓഫർ ജൂൺ 30 വരെ മാത്രമാണ്. ഇതിന്റെ അർത്ഥം ഈ മാസം മുഴുവൻ നിങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താമെന്നാണ്.


Also Read: Jio യുടെ വിലകുറഞ്ഞ പ്ലാനുകളെ കുറിച്ച് അറിയു.., ഇതിലും കുറഞ്ഞ പ്ലാനുകൾ ഇനി സ്വപ്നത്തിൽ മാത്രം 


ഈ ഓഫർ ഉപയോഗിക്കുന്നതിന് മുൻപ് ഓഫറിന്റെ നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.  ഈ ഓഫർ ആദ്യമായി പേടിഎമ്മിലൂടെ സിലിണ്ടറിന്റെ ബുക്കിംഗും പേയ്‌മെന്റും നടത്തുന്നവർക്ക്  മാത്രമാണ് ലഭ്യമാകുന്നത്. സ്കീമിന് കീഴിൽ നിങ്ങൾ സിലിണ്ടറിനായി (LPG) ബുക്ക് ചെയ്യുകയും പണമടയ്ക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു സ്ക്രാച്ച് കാർഡ് ലഭിക്കും. 


ഈ സ്ക്രാച്ച് കാർഡിന്റെ ക്യാഷ്ബാക്ക് മൂല്യം 800 രൂപ വരെ ആയിരിക്കും. ഓഫർ നിങ്ങളുടെ ആദ്യത്തെ എൽപിജി സിലിണ്ടറിന്റെ (LPG Cylinder) ബുക്കിംഗിൽ യാന്ത്രികമായി നടക്കും.  ക്യാഷ്ബാക്കിന്റെ തുകയെക്കുറിച്ച് പറയുമ്പോൾ ഇത് 10 രൂപ മുതൽ 800 രൂപ വരെയാണ്. ഏഴ് ദിവസത്തിനുള്ളിൽ നിങ്ങൾ ഈ സ്ക്രാച്ച് കാർഡ് സ്ക്രാച്ച് ചെയ്യേണ്ടതുണ്ട് അല്ലാത്തപക്ഷം നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക