LPG Subsidy: നിങ്ങളും LPG സിലിണ്ടർ വാങ്ങുകയും എന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ സബ്‌സിഡി വന്നിട്ടില്ലെങ്കിൽ ഇത് നിങ്ങൾക്കുവേണ്ടിയുള്ള വാർത്തയാണ്. നിങ്ങൾക്ക് സബ്‌സിഡി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. LPG സിലിണ്ടറുകളുടെ വില കൂടിവരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സബ്‌സിഡി ലഭിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. സബ്‌സിഡിയുടെ പൂർണ്ണമായ നടപടിക്രമങ്ങൾ നമുക്കറിയാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: LPG Cylinder Booking: പോക്കറ്റ്സ് ആപ്പിലൂടെ എൽപിജി സിലിണ്ടർ ബുക്ക് ചെയൂ, ബമ്പർ ക്യാഷ്ബാക്ക് നേടൂ!


എൽപിജി സിലിണ്ടറിന് സബ്‌സിഡി ലഭിക്കും (Subsidy will be available on LPG cylinder)


നിങ്ങൾക്ക് സബ്‌സിഡി (LPG) ലഭിക്കുന്നില്ലെങ്കിൽ അതിന് കാരണം നിങ്ങൾ ഈ പരിധിയിൽ വരാത്തതായിരിക്കാം. ഇനി LPG സിലിണ്ടറിന്റെ സബ്‌സിഡി നിങ്ങളുടെ അക്കൗണ്ടിലേക്ക് പോകുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ഇത് കണ്ടെത്താനുള്ള വഴി എന്താണെന്ന് നമുക്ക് നോക്കാം. ഇതിനായി നിങ്ങൾക്ക് എവിടെയും പോകേണ്ടയോ അല്ലെങ്കിൽ  ആരോടെങ്കിലും ചോദിക്കേണ്ടതായ ആവശ്യമോയില്ല.  ഇത് നിങ്ങൾക്ക് വീട്ടിലിരുന്ന് ഓൺലൈനിൽ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാം. ഈ രീതി വളരെ എളുപ്പമാണ്.


Also Read: അസമിലെ പരമോന്നത സിവിലിയൻ ബഹുമതി 'അസം ബൈഭവ്' രത്തൻ ടാറ്റയ്ക്ക്


ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരുക (Follow these easy steps)


1. ഇതിനായി ആദ്യം www.mylpg.in വെബ്സൈറ്റ് സന്ദർശിക്കുക.
2. ശേഷം വലതുവശത്ത് മൂന്ന് കമ്പനികളുടെ ഗ്യാസ് സിലിണ്ടറുകളുടെ ഫോട്ടോ നിങ്ങൾ കാണും.
3. നിങ്ങളുടെ സേവന ദാതാവിന്റെ ഗ്യാസ് സിലിണ്ടറിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക.
4. ഇതിനുശേഷം ഒരു പുതിയ വിൻഡോ തുറക്കും അതിൽ നിങ്ങളുടെ ഗ്യാസ് സേവന ദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കാണും.
5- മുകളിൽ വലതുവശത്ത് സൈൻ-ഇൻ, പുതിയ ഉപയോക്താവ് എന്ന ഓപ്ഷൻ ഉണ്ടാകും, അത് തിരഞ്ഞെടുക്കുക.
6. നിങ്ങളുടെ ഐഡി ഇതിനകം സൃഷ്‌ടിച്ചതാണെങ്കിൽ നിങ്ങൾ സൈൻ-ഇൻ ചെയ്യണം.
7-ഐഡി ഇല്ലെങ്കിൽ നിങ്ങൾക്ക് പുതിയ ഉപയോക്താവിനെ തിരഞ്ഞെടുക്കണം.
8. ഇതിനുശേഷം തുറക്കുന്ന വിൻഡോയിൽ വലതുവശത്ത് View Cylinder Booking History എന്ന ഓപ്ഷൻ ഉണ്ടാകും, അത് തിരഞ്ഞെടുക്കുക.
9- ഇപ്പോൾ നിങ്ങൾക്ക് സബ്‌സിഡി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്കറിയാണ് കഴിയും
10- സബ്‌സിഡി ലഭിച്ചില്ലെങ്കിൽ 18002333555 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം.


Also Read: Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?


ഇക്കാരണത്താലും സബ്സിഡി നിന്നേക്കാം


പലർക്കും ഇപ്പോൾ എൽപിജി (LPG) സിലിണ്ടറുകൾക്ക് സർക്കാർ സബ്‌സിഡി ലഭിക്കുന്നില്ല അതിന് കാരണം നിങ്ങളുടെ ആധാർ ലിങ്ക് ചെയ്യാത്തതായിരിക്കാം. രണ്ടാമത്തെ കാര്യം വാർഷിക വരുമാനം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ആളുകളെ സർക്കാർ സബ്‌സിഡിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു.  അതായത് ഇവർക്ക് സബ്‌സിഡി നൽകുന്നില്ല.  അതിനാൽ നിങ്ങളുടെ വരുമാനം 10 ലക്ഷത്തിൽ കൂടുതലാണെങ്കിൽ നിങ്ങൾ സബ്സിഡിക്ക് അർഹനല്ല. കൂടാതെ നിങ്ങളുടെ വരുമാനം 10 ലക്ഷത്തിൽ താഴെയാണെങ്കിലും നിങ്ങളുടെ ഭാര്യയോ അല്ലെങ്കിൽ ഭർത്താവോ സമ്പാദിക്കുകയും ഇരുവരുടെയും വരുമാനം 10 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിലും സബ്‌സിഡി ലഭിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.