ഒരു സാമ്പത്തിക വർഷം അവസാനിക്കുന്ന മാസമാണ് മാർച്ച്. ഈ മാസത്തിൽ ഓരോരുത്തരും ചെയ്ത് തീർക്കേണ്ടതായ നിരവധി സാമ്പത്തിക കാര്യങ്ങളുണ്ട്. പാൻ-ആധാർ ലിങ്കിം​ഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി അടുത്ത 10 ദിവസത്തിനുള്ളിൽ അവസാനിക്കും. അതായത് മാർച്ച് 31നുള്ളിൽ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് എന്ന് ഓർക്കണം. ഈ ദിവസത്തിനുള്ളിൽ പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനരഹിതമാകും. 2020-21-ലേക്കുള്ള പുതുക്കിയ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യൽ, ടാക്സ് സേവിം​ഗ്സ് നിക്ഷേപങ്ങൾ തുടങ്ങി നിരവധി സാമ്പത്തിക കാര്യങ്ങൾ മാർച്ച് അവസാനത്തോടെ പൂർത്തിയാക്കണം. സമയപരിധിക്കുള്ളിൽ ഇവ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരികയോ മറ്റ് നടപടികൾ നേരിടേണ്ടി വരികയോ ചെയ്യാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യുക


നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് 2023 മാർച്ച് 31 ആണ്. 1000 രൂപ പിഴയോടെ ഇപ്പോൾ പാനും ആധാറും ലിങ്ക് ചെയ്യാംൻ സാധിക്കും എന്നാൽ, സമയപരിധിക്ക് മുമ്പ് ഇവ ലിങ്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും.


ആദായ നികുതി റിട്ടേൺ ഫയലിംഗ്


2020 സാമ്പത്തിക വർഷം അല്ലെങ്കിൽ 2020-21 അസസ്‌മെന്റ് വർഷത്തേക്ക് (AY21) അപ്‌ഡേറ്റ് ചെയ്‌ത ഐടിആർ സമർപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 ആണ്. നികുതിദായകർ വരുമാനത്തിന്റെ എന്തെങ്കിലും വിശദാംശങ്ങൾ ഒഴിവാക്കുകയോ 2020 സാമ്പത്തിക വർഷത്തിൽ ഐടിആർ ഫയൽ ചെയ്യുമ്പോൾ എന്തെങ്കിലും പിശക് വരുത്തുകയോ ചെയ്‌താൽ പുതുക്കിയ ITR ഫയൽ ചെയ്യേണ്ടതുണ്ട്.


ഫോം 12BB


ഫോം 12BB ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയും മാർച്ച് 31 ആണ്. ശമ്പളക്കാരായ എല്ലാ ജീവനക്കാരും തങ്ങളുടെ നിക്ഷേപങ്ങളിൽ നികുതി ആനുകൂല്യങ്ങളോ കിഴിവുകളോ ക്ലെയിം ചെയ്യുന്നതിന് ഈ ഫോം തൊഴിലുടമയ്ക്ക് സമർപ്പിക്കേണ്ടതുണ്ട്. ഹൗസ് റെന്റ് അലവൻസ് (HRA), ലീവ് ട്രാവൽ കൺസഷനുകൾ (LTC), ഹോം ലോണിന്റെ പലിശ എന്നിവയാണ് ഫോമിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില രേഖകൾ.


ടാക്സ് സേവിം​ഗ്സ് നിക്ഷേപം


ടാക്സ് സേവിം​ഗ്സ് നിക്ഷേപങ്ങൾ 2023 മാർച്ച് 31-ന് മുമ്പ് നടത്തണം. FY23-ന് ITR ഫയൽ ചെയ്യുമ്പോൾ പഴയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ കിഴിവ് ക്ലെയിം ചെയ്യാൻ ഇത് ലഭ്യമാകും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിയുടെ ഭാഗമായി, നികുതിദായകർക്ക് പഴയ നികുതി വ്യവസ്ഥയിൽ 1.5 ലക്ഷം രൂപ പരിധിയിൽ കിഴിവുകൾ ക്ലെയിം ചെയ്യാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.