ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര ഭവനവായ്പ ദാതാക്കളായ എച്ച്‌ഡിഎഫ്‌സി പലിശ നിരക്ക് വർധിപ്പിച്ചു. മെയ് ഒമ്പത് മുതൽ ഭവനവായ്പകളുടെ റീട്ടെയിൽ പ്രീമിയം നിരക്കിൽ 30 ബേസിസ് പോയിന്റ് വർധനയുണ്ടാകുമെന്നാണ് പ്രഖ്യാപനം. മെയ് 7 ശനിയാഴ്ച പ്രഖ്യാപനമുണ്ടായത്. ഭവനവായ്പകൾക്കായുള്ള റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്കിലെ സമീപകാല വർദ്ധന വായ്പയെടുക്കുന്നവർ അടയ്ക്കുന്ന ഇഎംഐകളിലും വർധനവുണ്ടാക്കും. ഈ ആഴ്ച ആദ്യം റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉയർത്തിയതിന് ശേഷം പലിശ നിരക്ക് കൂട്ടാൻ എച്ച്ഡിഎഫ്സി തീരുമാനിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലുള്ളതും പുതിയതുമായ എല്ലാ വായ്പക്കാർക്കും ഈ വർധനവ് ബാധകമാണ്. എച്ച്‌ഡിഎഫ്‌സി പ്രസ്താവന പ്രകാരം മെയ് 9 മുതൽ പലിശ നിരക്ക് 7-7.45% ആയിരിക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് ഉയർത്തി 4.40 ശതമാനമാക്കി. രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ആർബിഐ നിരക്ക് വർധിപ്പിക്കുന്നത്. ആർബിഐയുടെ പ്രഖ്യാപനത്തോടെ നിരവധി പൊതു, സ്വകാര്യ വായ്പാ ദാതാക്കൾ അവരുടെ വായ്പ, നിക്ഷേപ നിരക്കുകൾ ഉയർത്തി. ഉദാഹരണത്തിന്, ഐസിഐസിഐ ബാങ്കും ബാങ്ക് ഓഫ് ബറോഡയും അവരുടെ ബാഹ്യ ബെഞ്ച്മാർക്ക് വായ്പാ നിരക്ക് 40 ബിപിഎസ് വർദ്ധിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പല ബാങ്കുകളും ഭവനവായ്പ പലിശ നിരക്ക് വർധിപ്പിച്ചു.


Also Read: ആധാർ കാർഡിലെ പേരും വിലാസവും എത്ര തവണ മാറ്റാം?


ബാഹ്യ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ബാങ്കുകൾ നിർണ്ണയിക്കുന്ന വായ്പാ അനുപാതമാണ് EPLR. ഈ ഘടകങ്ങളിൽ റിപ്പോ നിരക്ക് , റിവേഴ്സ് റിപ്പോ നിരക്ക്, മറ്റ് ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു. ലളിതമായി പറഞ്ഞാൽ, ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് EPLR. 


“ലോക സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പ സമ്മർദ്ദം തുടരുകയാണ്. പണപ്പെരുപ്പം തുടർച്ചയായി ഉയരുന്നത് ആശങ്കാജനകമാണ്. റഷ്യ-യുക്രൈൻ യുദ്ധം പണപ്പെരുപ്പത്തിന് കാരണമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.