March 2022 Bank Holidays : ബാങ്കുകൾ 13 ദിവസം പ്രവർത്തിക്കില്ല; മാർച്ച് മാസത്തെ ബാങ്ക് അവധികൾ ഇങ്ങനെ
Bank Holidays March 2022 വിവിധ നഗരങ്ങളിലെ സർക്കിളുകളിലായി 13 ദിവസങ്ങളാണ് അടുത്ത മാസത്തിൽ ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുക.
ന്യൂ ഡൽഹി : റിസർവ് ബാങ്ക് ഓഫ് (RBI) ഇന്ത്യ വിവിധ ബാങ്ക് സർക്കളികളുടെ 2022 മാർച്ച് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്ത് വിട്ടു (Bank Holidays). വിവിധ നഗരങ്ങളിലെ സർക്കിളുകളിലായി 13 ദിവസങ്ങളാണ് അടുത്ത മാസത്തിൽ ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുക.
ഇതിൽ ഞായറാഴ്ചകളും രണ്ട്, നാല് ശനിയാഴ്ചകളും ഉൾപ്പെടെയാണ് മാർച്ചിൽ 13 ദിവസം ബാങ്ക് സേവനം ഇല്ലാതാകുന്നത്. ഈ ദിവസങ്ങളിൽ ബാങ്കുകളിൽ നേരിട്ട് ചെന്നുള്ള സേവനം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഓൺലൈൻ സേവനങ്ങൾക്ക് യാതൊരു തടസം ഉണ്ടായിരിക്കുന്നതല്ല
ALSO READ : Bank Of Baroda Vacancy: ബാങ്ക് ഓഫ് ബറോഡയിൽ അവസരം, അവസാന തിയതി മാർച്ച് 15
അവധി ദിവസങ്ങളുടെ പട്ടിക
മാർച്ച് 1- ശിവരാത്രി, കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുട ബാങ്കുകൾക്ക് അവധിയായിരിക്കും. അതേസമയം ആഗർത്തല, ഐസ്വോൾ, ചെന്നൈ, ഗാങ്ടോക്ക്, ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, ന്യൂ ഡൽഹി, പനാജി, പാറ്റ്ന, ഷില്ലോങ് എന്നീ സർക്കിളുകളിലെ ബാങ്കുകൾ പ്രവർത്തിക്കുന്നതാണ്
മാർച്ച് 3 - ലോസർ, സിക്കിമിലെ ബാങ്കുകൾക്ക് അവധി
മാർച്ച് 4 - പ്രദേശിക ഉത്സവമായ ചാപ്ചർ കുട്ട് പ്രമാണിച്ച് മിസോറാമിലെ ബാങ്കുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് 6- ഞായർ
മാർച്ച് 12- രണ്ടാം ശനി
മാർച്ച് 13 - ഞായർ
മാർച്ച് 17- ഹോളിക ധാൻ - ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
മാർച്ച്18 - ഹോളി - കേരളം, തമിഴ്നാട്, ത്രിപുര, കർണാടക, ഒഡീഷ, മണിപൂർ എന്നീ സംസ്ഥാനങ്ങളിലെ സർക്കിളുകളിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ഒഴികെയുള്ള ബാക്കി സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
മാർച്ച് 19- ഹോളി-യോസാങ്- ഓഡീഷ, മണിപൂർ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും
മാർച്ച് 20 - ഞായർ
മാർച്ച് 22- ബീഹാർ ദിവസ് - ബീഹാറിലെ ബാങ്കുകൾക്ക് അവധി
മാർച്ച് 26- നാലാം ശനി
മാർച്ച് 27- ഞായർ
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.