രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. മാരുതിയുടെ പല മോഡലുകളും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്. എന്നാൽ ഈ പട്ടികയിൽ മാരുതി ആൾട്ടോയില്ല. ആൾട്ടോ 800 മോഡൽ നിർത്തലാക്കാൻ മാരുതി സുസുക്കി തീരുമാനിച്ചതാണ് ഇതിന് കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റോക്ക് തീരുന്നത് വരെ മാത്രമെ ആൾട്ടോ 800 മോഡൽ ലഭ്യമാകും. ഇതിന് പകരം ആൾട്ടോ കെ10 വിപണിയിൽ സ്ഥാനം പിടിച്ചു. ഇതിന്റെ എക്സ്-ഷോറൂം വില 3.99 ലക്ഷം മുതൽ 5.96 ലക്ഷം വരെയാണ്. ഇതൊക്കെയാണെങ്കിലും ആളുകൾ ആൾട്ടോ വാങ്ങുന്നത് മുമ്പത്തേക്കാൾ കുറവാണ്.


കാരണങ്ങൾ പലത്


മിക്ക ആളുകളും മാരുതി സുസുക്കിയുടെ സിഎൻജി എൻട്രി ലെവൽ കാറുകൾ വാങ്ങാനാണ് ഇഷ്ടപ്പെടുന്നത്. ആൾട്ടോ K10 ന്റെ CNG മോഡലിന് പല നഗരങ്ങളിലും 7 ലക്ഷം രൂപ വരെയാണ് ഇതിന്റെ ഓൺ-റോഡ് വില . മോഡൽ അനുസരിച്ച് ഇത് വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ പലരും മാരുതി വാഗൺആർ, എസ്-പ്രസ്സോ തുടങ്ങിയ മോഡലുകളിലേക്ക് മാറുകയാണ്. കാരണം ആൾട്ടോയെ അപേക്ഷിച്ച് ഈ കാറുകൾക്ക് കൂടുതൽ സ്ഥലവും ഫീച്ചറുകളും ലഭിക്കുന്നു.


ആൾട്ടോ കെ10 ഫീച്ചറുകൾ


കഴിഞ്ഞ വർഷം പുറത്തിറക്കിയ മാരുതി സുസുക്കി ആൾട്ടോ കെ10-ൽ സിൽവർ ആക്‌സന്റുകൾ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സർക്കുലർ എസി വെന്റുകൾ, നാല് പവർ വിൻഡോകൾ, കപ്പ് എന്നിവയുള്ള ബ്ലാക്ക് ഇന്റീരിയർ തീം ആണുള്ളത്.


ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും വാഹനത്തിനുണ്ട്. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്.


എഞ്ചിനും മൈലേജും


പുതിയ 1.0 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്  K10 ന് ഒരു  ലഭിക്കുന്നത്, 66bhp കരുത്തും 89Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ/ ഓട്ടോമാറ്റിക് ഗിയർബോക്സുമായോ ആണ് കാർ എത്തുന്നത്. കാറിന് സിഎൻജി ഓപ്ഷനും ഉണ്ട്, ഇത് കിലോയ്ക്ക് 33 കിലോമീറ്റർ മൈലേജ് നൽകുന്നു. പെട്രോളിൽ ലിറ്ററിന് 25 കിലോമീറ്ററാണ് മൈലേജ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.