മാരുതി സുസുക്കിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓഫ്-റോഡർ വാഹമായ ജിംനി ഇന്ത്യയിൽ എത്തി. 12,74,000 രൂപയാണ് (എക്സ്-ഷോറൂം) വാഹനത്തിന്റെ വില. ഇന്ന് മുതൽ രാജ്യത്തെ എല്ലാ നെക്സ ഷോറൂമുകളിലും ജിംനി ഡെലിവറിയ്ക്ക് എത്തും. ജിംനി (5-ഡോർ) സെറ്റ, ആൽഫ വേരിയന്റുകളിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ ചോയ്‌സുകളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആൽഫ ട്രിമ്മിന്റെ 2 ഡ്യുവൽ ടോൺ വേരിയന്റുകൾ ഉൾപ്പെടെ മൊത്തം 6 വേരിയന്റുകളിലാണ് ജിംനി എത്തുക. മാരുതി സുസുക്കി ജിംനിയുടെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ആൽഫ എടി ഡ്യുവൽ ടോൺ വേരിയന്റിന് 15.05 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില.


ALSO READ: ബിഎംഡബ്ല്യുവിന്റെ ആഡംബര ഇലക്ട്രിക് കാര്‍ സ്വന്തമാക്കി അജയ് ദേവ്ഗണ്‍; വില എത്രയെന്ന് അറിയണ്ടേ?


ജിംനിയുടെ മറ്റ് വേരിയൻ്റുകളുടെ വില 


മാരുതി സുസുക്കി ജിംനി സെറ്റ എംടി: 12,74,000 രൂപ


മാരുതി സുസുക്കി ജിംനി ആൽഫ എംടി: 13,69,000 രൂപ


മാരുതി സുസുക്കി ജിംനി സെറ്റ എടി: 13,94,000 രൂപ


മാരുതി സുസുക്കി ജിംനി ആൽഫ എടി: 14,89,000 രൂപ


മാരുതി സുസുക്കി ജിംനി ആൽഫ എംടി ഡ്യുവൽ ടോൺ: 13,85,000 രൂപ


മാരുതി സുസുക്കി ജിംനി ആൽഫ എടി ഡ്യുവൽ ടോൺ: 15,05,000 രൂപ


ബോഡി-ഓൺ-ഫ്രെയിം രൂപകൽപ്പനയിൽ പുറത്തിറങ്ങുന്ന ജിംനിക്ക് ഓഫ്‌ റോഡർ വാഹനങ്ങളിൽ കണ്ടുവരുന്ന ബോക്സി ഡിസൈനാണ് നൽകിയിരിക്കുന്നത്. ഫ്ലാറ്റ് ക്ലാംഷെൽ ബോണറ്റ് ഡ്രൈവർക്ക് മുൻ ഭാ​ഗത്ത് മികച്ച കാഴ്ച സമ്മാനിക്കുന്നു. വാഷറുകൾ, വലിയ വീൽ ആർച്ചുകൾ, ബോഡി ക്ലാഡിംഗ് എന്നിവയ്‌ക്കൊപ്പം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുമായാണ് ജിംനി വരുന്നത്. അഞ്ച് മോണോടോൺ ഷേഡുകളും രണ്ട് ഡ്യുവൽ ടോൺ ഓപ്ഷനുകളും ഉൾപ്പെടെ ഏഴ് കളർ ഓപ്ഷനുകളുടെ ഒരു ശ്രേണി തന്നെ ജിംനി വാഗ്ദാനം ചെയ്യുന്നുണ്ട്.


ജിംനിയുടെ ഇന്റീരിയറിന് സിൽവർ - ബ്ലാക്ക് കോമ്പിനേഷനോട്‌ കൂടിയ മിനിമലിസ്റ്റിക് ഡിസൈനാണ് നൽകിയിരിക്കുന്നത്. ഐഡൽ സ്റ്റാർട്ട് സ്റ്റോപ്പ് സാങ്കേതിക വിദ്യയോട് കൂടിയ 1.5 എൽ കെ-സീരീസ് എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. കൂടാതെ 5 - സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 - സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും നൽകിയിട്ടുണ്ട്. 5 - സ്പീഡ് മാനുവലിന് ലിറ്ററിന് 16.94 കിലോ മീറ്ററും 4 - സ്പീഡ് ഓട്ടോമാറ്റിക്കിന് ലിറ്ററിന് 16.39 കിലോ മീറ്ററും മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 


വാഹനത്തിന്റെ സുരക്ഷയുടെ കാര്യത്തിലും മാരുതി പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. 6 എയർ ബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവ ജിംനിയിലുണ്ട്. 
സൈഡ് - ഇംപാക്ട് ഡോർ ബീമുകൾ, 3 - പോയിന്റ് എമർജൻസി ലോക്കിംഗ് റീട്രാക്ടർ സീറ്റ്ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ്, സീറ്റ് ബെൽറ്റ് പ്രിറ്റെൻഷനർ, റിയർ വ്യൂ ക്യാമറ എന്നീ ഫീച്ചറുകളും ജിംനിയിൽ നൽകിയിട്ടുണ്ട്. 


സാഹസികതയുടെ പ്രതീകമായ ജിംനിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. ഇന്ത്യയിൽ നാല് ചക്ര വാഹനങ്ങളിലെ അഞ്ച് ഡോർ പതിപ്പിന്റെ ആഗോള അരങ്ങേറ്റമായിരിക്കും ജിംനിയുടേത്. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ ഓഫ് റോഡിംഗ് വാഹനങ്ങളോടാണ് ജിംനി മത്സരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.