Maruti Suzuki New Age Baleno | മാരുതി ന്യൂ ഏജ് ബലേനോയുടെ ബുക്കിങ് ആരംഭിച്ചു ; അറിയാം പ്രീമിയം ഹാച്ച്ബാക്ക് കാറിന്റെ പ്രത്യേകതകൾ
Maruti Suzuki Baleno New Car അഡ്വാൻസായി 11,000 രൂപ കൊടുത്ത് വാഹനം ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് മാരുതി
Maruti Suzuki New Age Baleno 2022 : മാരുതി സുസൂക്കിയുടെ എല്ലാവരും കാത്തിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡൽ ന്യൂ ഏജ് ബലേനോയുടെ ബുക്കിങ് ആരംഭിച്ചു. ഏറ്റവും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ന്യൂ ഏജ് ബലേനോയിലൂടെ തങ്ങളുടെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്താൻ സാധിക്കുമെന്ന് മാരുതി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
അഡ്വാൻസായി 11,000 രൂപ കൊടുത്ത് വാഹനം ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് മാരുതി കുറിപ്പിൽ പറയുന്നു. മാരുതി സുസൂക്കി നെക്സയുടെ ഔദ്യോഗിക വെബ്സൈറ്റായ nexaexperience.com എന്നതിൽ പ്രവേശിച്ച വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ മാരുതി സുസൂക്കി നെക്സയുടെ ഏറ്റവും അടുത്ത ഷോറൂമിൽ നേരിട്ട് പോയി വാഹനം ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
ALSO READ : ഇനി കാർ നിർമ്മാണവും പ്രശ്നത്തിലാകുമോ? ആഗോള ചിപ്പ് ക്ഷാമത്തിൽ കൂപ്പു കുത്തി യാത്രാ വാഹനങ്ങളുടെ വിൽപ്പന
ന്യൂ ഏജ് ബലേനോയുടെ പ്രത്യേകതകൾ
മറ്റ് ബലേനോ വേരിയന്റുകളിൽ നിന്ന് ന്യൂ ഏജിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഹെഡ് അപ് ഡിസ്പ്ലെയാണ്. കാർ ഓടിക്കുന്ന സമയത്ത് സ്പീഡും മറ്റ് അനുബന്ധ കാര്യങ്ങൾ പരിശോധിക്കുന്ന സമയത്ത് റോഡിൽ നിന്ന് ശ്രദ്ധ മാറാതരിക്കാൻ ഡിസ്പ്ലെ കണിന് നേരെ എത്തുന്നതാണ് ഹെഡ് അപ് ഡിസ്പ്ലെ. കൂടാതെ സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകിയാണ് പുതിയ ബലേനോയെ മാരുതി നിരത്തിലേക്ക് ഇറക്കുന്നത്.
ALSO READ : Audi EV| ഒാഡി ഇന്ത്യയിൽ ഇലക്ട്രിക് കാർ നിർമ്മിക്കുമോ? കമ്പനിക്ക് പറയാനുള്ളത് ഇതാണ്
പത്ത് ലക്ഷം ബലേനോ ഉപഭോക്താക്കളാണ് തങ്ങൾക്കുള്ളതെന്നാണ് മാരുതി അവകാശപ്പെടുന്നത്. ലിക്വിഡ് ഫ്ലോ ഡിസൈനിൽ അവതരിപ്പിക്കുന്ന ബലേനോ 1.2 ലിറ്റർ ഡ്യുവെൽ ജെറ്റ് ഡ്യുവെൽ വിവിടി എഞ്ചിനിലാണ് അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.