ന്യൂഡൽഹി: ജർമൻ കാർ നിർമ്മാതാക്കളായ ഒാഡി ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ നിർമ്മാണത്തിലേക്ക് എത്തുന്നതായി ചില സൂചനകൾ. കമ്പനി പൂർണമായി ഇലക്ട്രിക്കിലേക്ക് മാറുന്നതിൻറെ ഭാഗമായാണ് പുതിയ വാർത്തകൾ വരുന്നത്. എന്നാൽ കമ്പനി ഇതിനുള്ള സാധ്യതകൾ വിലയിരുത്തി വരികയാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
2033 ഒാടെ പൂർണ്ണമായും ഇലക്ട്രിക്കിലേക്ക് മാറാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ സ്വീകാര്യത പരിശോധിച്ച് വരികയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2033-ഓടെയാണ് ഒരു മുഴുവൻ ഇലക്ട്രിക് കാർ കമ്പനിയായി മാറുമെന്ന് ഓഡി തീരുമാനിച്ചിരിക്കുന്നതായുള്ള സൂചന. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ, ഓഡി ഇന്ത്യ അഞ്ച് ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ടെന്നും ഈ 12 മാസങ്ങളിൽ ഇവ വിൽക്കുന്നത് തുടരുമെന്നും കമ്പനി പറയുന്നു.
ALSO READ: Noise Smartwatch | കോളിംഗ് ഫീച്ചറുമായി നോയ്സിന്റെ പുതിയ സ്മാർട്ട് വാച്ച്, മറ്റ് പ്രത്യേകതകൾ അറിയാം
ഇ-ട്രോൺ 50, ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് 55, ഇ-ട്രോൺ ജിടി, ആർഎസ് ഇ-ട്രോൺ ജിടി എന്നിവയാണ് ഓഡിയുടെ ഇന്ത്യയിലെ അഞ്ച് ഇലക്ട്രിക് കാറുകൾ. പെട്രോളിൽ പ്രവർത്തിക്കുന്ന ഒാഡി ക്യൂ സിരീസ് ഒക്കെയും മികച്ച വിൽപ്പന നേടിയവയാണ്. ഒാഡി എ-സെഡാനുകളുടെ വിൽപ്പന 2020-ൽ 1,639 യൂണിറ്റുകളായിരുന്നത് 2021-ൽ 3,293 യൂണിറ്റുകളായി വിൽപ്പന വർധിച്ചു.
ALSO READ: Instagram | ഇനി ഇൻസ്റ്റാഗ്രാം ഓർമിപ്പിക്കും 'ടേക്ക് എ ബ്രേക്ക്', പുതിയ ഫീച്ചർ ഇങ്ങനെ
"ഇതുവരെ, ഇത് വളരെ വിജയകരമായിരുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ ആദ്യം പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി എങ്കിലും. ഈ കാറുകൾ പ്രാദേശികമായി നിർമ്മിക്കാൻ തുടങ്ങുന്നതിന് മുമ്പ് കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നണ് വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...