7th Pay Commission News: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു വർഷം രണ്ടു തവണയാണ് ക്ഷാമബത്ത (DA) ലഭിക്കുന്നത്. ഇപ്പോൾ രണ്ടാം ഡിഎ അലവൻസിന്റെ കാത്തിരിപ്പിലാണ് ജീവനക്കാർ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ മാസത്തിൽ കേന്ദ്ര ജീവനക്കാർക്ക് ജീവനക്കാർക്ക് ഡിഎയുടെ കാര്യത്തിൽ ഗുഡ്‌ന്യൂസ് കിട്ടും എന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, 50 % ഡിഎക്ക് ശേഷം ലഭിക്കും വൻ ആനുകൂല്യങ്ങൾ


ഇതിനിടയിൽ ചില സംസ്ഥാനങ്ങളൂം തങ്ങളുടെ ജീവനക്കാർക്ക് അലവൻസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് രാജസ്ഥാൻ സർക്കാർ.  ഈ സമ്മാനം ആറാം ശമ്പള കമ്മീഷന്റെ പരിധിയിൽ വരുന്ന ജീവനക്കാർക്കുള്ളതാണ്. ഈ അവസരത്തിൽ രാജസ്ഥാൻ സർക്കാർ ക്ഷാമബത്തിൽ ഒറ്റയടിക്ക് 16 ശതമാനത്തിന്റെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം പെൻഷൻകാരുടെ ക്ഷാമബത്തയും 9 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്സിലൂടെ അറിയിച്ചിരുന്നു.


Also Read: ജൂലൈയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും ഒപ്പം രാജകീയ ജീവിതവും!


 


സംസ്ഥാന സർക്കാർ അഞ്ച ആറ് ശമ്പള കമീഷന്റെ സ്കെയിലിന് കീഴിലുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത യഥാക്രമം 16, 9 ശതമാനമായി വർധിപ്പിക്കാൻ തീരുമാനിച്ചതായിട്ടാണ് മുഖ്യമന്ത്രി കുറിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചാം ശമ്പള സ്കെയിലിലെ ക്ഷാമബത്ത 427 ശതമാനത്തിൽ നിന്നും 443 ആയും ആറാം ശമ്പള സ്കെയിലിൽ 230 ശതമാനത്തിൽ നിന്ന് 239 ശതമാനമായും ഉയരും. ഇതിനിടയിൽ ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകൾ പ്രകാരം രണ്ടാം പകുതിയിലെ ക്ഷാമബത്തയുടെ വർദ്ധനയ്ക്കായി കേന്ദ്ര ജീവനക്കാർ കാത്തിരിക്കുകയാണ്. നരേന്ദ്ര മോദി മൂന്നാം സർക്കാർ രൂപീകരിച്ചതിന് ശേഷം അലവൻസുകളുടെ കാര്യത്തിൽ നിലവിൽ എല്ലാരീതിയിലും കണക്കുകൂട്ടലുകൾ നടക്കുകയാണ്.  


Also Read: മുടി വളരാനും മുഖക്കുരു അകറ്റാനും കട്ടൻ ചായ കിടുവാ..!


 


മാർച്ച് മാസത്തിൽ പണപ്പെരുപ്പം നികത്താൻ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമബത്തയുഡി അധിക ഗഡു നൽകുന്നതിനുമുള്ള തീരുമാനത്തിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിനിടയിൽ ഡിഎ 4 ശതമാനം വർധിപ്പിച്ചിരുന്നു. ഈ വർദ്ധനവിന് ശേഷം ജീവനക്കാരുടെ അലവൻസ് 50 ശതമാനമായി ഉയർന്നിരുന്നു. ഇതിലൂടെ 49.18 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കുമാണ് പ്രയോജനം ലഭിച്ചത്. ഇനി ഈ വർഷത്തെ രണ്ടാം അലവൻസായ 4 ശതമാനം വർദ്ധനവ് പ്രതീക്ഷിചിരിക്കുകയാണ് ജീവനക്കാർ. വീണ്ടും 4 ശതമാനം വർധിച്ചാൽ , ഡിഎ 54 ശതമാനമായി ഉയരും എന്നാണ് റിപ്പോർട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്