മുംബൈ : ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവച്ച് മുകേഷ് അമ്പാനി. പകരം മകനും സ്ഥാപനത്തിന്റെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ആകാശ് അമ്പാനി ടെലികോം കമ്പനിയുടെ ചെയർമാനായി നിയമിച്ചുയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ജൂൺ 27നായിരുന്നു മുകേഷ് അമ്പാനി കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. പകരം പങ്കജ് മോഹൻ പവാർ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. ജിയോയുടെ ബോർഡ് മീറ്റിങ് യോഗത്തിലാണ് തീരുമാനമെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.


കമ്പനിയുടെ ഓഹരി ഉടമകളും അംഗീകരാവും കൂടി ലഭിച്ചാൽ മാത്രമെ പങ്കജ് മോഹൻന്റെ നിയമനം സാധുവാകു. മുകേഷ് അമ്പാനിയുടെ ജിയോയിൽ നിന്നുള്ള പടിയിറക്കം സംബന്ധിച്ചുള്ള വിവരം ടെലികോം കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിന് കൈമാറുകയും ചെയ്തു. 


കൂടാതെ കമ്പനി രമിന്ദെർ സിങ് ഗുജറാൾ കെ വി ചൗധരി എന്നിവരെ അഡീഷ്ണൽ ഡയറക്ടർമാരായി നിയമിക്കുകയും ചെയ്തു. അഞ്ച് വർഷത്തേക്ക് സ്വതന്ത്ര ചുമതലയിലാണ് ഇരുവരുടെയും നിയമനം. 


ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.