Mutilated currencies: കീറിയതും പഴകിയതുമായ നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാം? എന്താണ് RBIയുടെ നിര്‍ദേശങ്ങള്‍
പണമിടപാടുകള്‍ നടത്തുമ്പോഴോ അല്ലെങ്കില്‍ അപൂര്‍വ്വമായി ATM -ല്‍ നിന്നോ നമുക്ക് പലപ്പോഴും കീറിയ നോട്ടുകള്‍ ലഭിക്കാറുണ്ട്.
Mutilated currencies: പണമിടപാടുകള്‍ നടത്തുമ്പോഴോ അല്ലെങ്കില്‍ അപൂര്‍വ്വമായി ATM -ല്‍ നിന്നോ നമുക്ക് പലപ്പോഴും കീറിയ നോട്ടുകള്‍ ലഭിക്കാറുണ്ട്.
ഇത്തരത്തില്‍ നമ്മുടെ കൈയില്‍ എത്തുന്ന കീറിയ നോട്ടുകള്‍ പലപ്പോഴം നമുക്ക് ഒരു ഭാരമായി മാറാറുണ്ട്. തുടര്‍ വിനിയോഗം നടത്താന്‍ സാധിക്കാത്ത ഇത്തരം നോട്ടുകള്‍ എങ്ങിനെ മാറ്റിയെടുക്കാം എന്നത് സംബന്ധിച്ച് RBI അടുത്തിടെ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
RBI പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നമ്മുടെ കൈയില്‍ എത്തിപ്പെട്ട പഴകിയ കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാം. കീറിയ നോട്ടിന് പകരമായുള്ള തുക ബാങ്ക് നിങ്ങള്‍ക്ക് തരും. ഇതിനായി പ്രത്യേക ചാര്‍ജുകളൊന്നും തന്നെ ബാങ്ക് ഈടാക്കുകയില്ല.
വ്യാജമല്ലാത്ത നോട്ട് ആണെങ്കില്‍ എല്ലാ കീറിയ, പഴകിയ നോട്ടുകളും ബാങ്കുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)യുടെ നിര്‍ദേശം. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് സമീപത്തുള്ള ബാങ്ക് ശാഖകളില്‍ നിന്ന് തന്നെ കറന്‍സികള്‍ മാറ്റി വാങ്ങിക്കുവാന്‍ സാധിക്കും. ഇതിനായി നിങ്ങള്‍ ആ ബാങ്കിന്‍റെ ഉപയോക്താവ് ആയിരിക്കണമെന്ന നിബന്ധനയുമില്ല. നിങ്ങള്‍ക്ക് തൊട്ടടുത്തുള്ള ബാങ്ക് ശാഖ ഏതാണോ അവിടെ ചെന്ന് നിങ്ങള്‍ക്ക് കീറിയ കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങിക്കാം.
Also Read: SBI Festival Offer...!! വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസില്ല, ഉത്സവകാല ഓഫറുമായി എസ്ബിഐ
എന്നാല്‍, കീറിയ നോട്ടുകള്‍ മാറ്റി പകരം തുക തരണമോ എന്ന തീരുമാനം അതാത് ബാങ്കിന്‍റേത് ആയിരിക്കും. അതായത് നിര്‍ബന്ധമായും നോട്ട് മാറി തന്നേ പറ്റൂ എന്ന് നിങ്ങള്‍ക്ക് ബാങ്കിനോട് ആവശ്യപ്പെടാന്‍ സാധിക്കില്ല. ബാങ്കില്‍ കീറിയ നോട്ടുകള്‍ സമര്‍പ്പിക്കുമ്പോള്‍ , അവ മനപൂര്‍വം കീറിയത് ആണോ എന്ന് ബാങ്കുകള്‍ പരിശോധിക്കാറുണ്ട്. അതിന് പുറമേ നോട്ടിന്‍റെ അവസ്ഥയും ബാങ്ക് വിലയിരുത്തും. അതിന് ശേഷം മാത്രമാണ് ബാങ്ക് കീറിയ നോട്ടിന് പകരം തുക നിങ്ങള്‍ക്ക് നല്‍കുക. കറന്‍സി നോട്ട് വ്യാജമല്ല എങ്കില്‍, നോട്ടിന്‍റെ അവസ്ഥ തൃപ്തികരമായ നിലയിലാണെങ്കില്‍ ബാങ്ക് എളുപ്പത്തില്‍ നിങ്ങള്‍ക്ക് നോട്ട് മാറ്റി പകരം നോട്ട് നല്‍കും.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ ബാങ്കുകള്‍ കീറിയ നോട്ട് മാറ്റി നല്‍കുവാന്‍ വിസമ്മതിക്കാറുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പ്രകാരം കഷ്ണങ്ങളായി വേര്‍പ്പെടുത്തപ്പെട്ട കറന്‍സികള്‍ ബാങ്കുകള്‍ മാറ്റി നല്‍കുകയില്ല. അത്തരം കറന്‍സി നോട്ടുകള്‍ ആര്‍ബിഐയുടെ ഇഷ്യൂ ഓഫീസില്‍ മാത്രമാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക.
എന്നാല്‍, കറന്‍സി മാറ്റിയെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്കൂടി ശ്രദ്ധിക്കണം. RBI യുടെ നിയമപ്രകാരം 1 രൂപ മുതല്‍ 20 വരെയുള്ള കറന്‍സികള്‍ മാറ്റിയെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ബാങ്ക് മുഴുവന്‍ തുകയും നല്‍കും. എന്നാല്‍, 50 മുതല്‍ 2000 രൂപ വരെയുള്ള കറന്‍സികളുടെ കാര്യത്തില്‍ പാതി തുകയുടെ വ്യവസ്ഥയുണ്ട്. അത്തരം സാഹചര്യത്തില്‍ സമര്‍പ്പിക്കുന്ന നോട്ടിന്‍റെ പകുതി തുകയായിരിക്കും നിങ്ങള്‍ക്ക് ബാങ്ക് തിരികെ നല്‍കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...