RBI Update: പെട്ടെന്ന് ഒരു വലിയ തുകയുടെ ആവശ്യം വന്നാല്‍ സാധാരണക്കാര്‍ ആശ്രയിയ്ക്കുക ബാങ്കിനെയാണ്. അതായത്, എളുപ്പത്തില്‍ ഒരു ലോണ്‍ തരപ്പെടുത്തുക എന്നതാണ് മുന്നിലുള്ള ഏക്‌ പോംവഴി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉയര്‍ന്ന തുകയ്ക്ക് ലോണ്‍ അപേക്ഷിക്കുമ്പോള്‍ ബാങ്ക് ഈട് ആവശ്യപ്പെടാം. ഈ സാഹചര്യത്തില്‍ യഥാർത്ഥ സ്വത്ത് രേഖകൾ അല്ലെങ്കില്‍ സ്വര്‍ണം പണയപ്പെടുത്തിയാണ് മിക്കവരും സാധാരണ ലോണ്‍ എടുക്കാറുള്ളത്. മിക്കവാറും വായ്പയ്ക്കായി ഈട് നല്‍കുന്ന രേഖകള്‍ അല്ലെങ്കില്‍ സ്വര്‍ണം ബാങ്കുകളില്‍ സുരക്ഷിതമാണ്. എന്നാല്‍, ഈ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ മുന്‍പ് ബാങ്ക് കൈമലര്‍ത്തുകയായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ആ സാഹചര്യം മാറിയിരിയ്ക്കുകയാണ്. അതായത്, ഇത്തരം സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സഹായമാവും വിധം നിയമനിര്‍മ്മാണം നടത്തിയിരിയ്ക്കുകയാണ് RBI. 


Also Read:  Ram Raj Cotton: രാംരാജ് കോട്ടൺ 250-ാമത് ഷോറൂം ആരംഭിച്ചു, ഒരു ഹെറിറ്റേജ് ബ്രാന്‍ഡിന്‍റെ വിജയ ഗാഥ


അതായത്, വായ്പ തേടുന്നവരുടെ യഥാർത്ഥ സ്വത്ത് രേഖകൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾ വായ്പയെടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുകയും പിഴ നൽകുകയും വേണം. ബാങ്കുകളിലെയും മറ്റ് വായ്പാ സ്ഥാപനങ്ങളിലെയും ഉപഭോക്തൃ സേവന മാനദണ്ഡങ്ങൾ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ വർഷം മേയിൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ ആർബിഐ അംഗീകരിച്ചാൽ ഉടൻ തന്നെ ഈ നിയമം പ്രാബല്യത്തില്‍ വരും.  


Also Read:  Tips for ‘Sanskaari Babies’!! സംസ്കാരമുള്ള കുഞ്ഞുങ്ങളെ ലഭിക്കാന്‍ രാമായണം വായിക്കുക, ഗര്‍ഭിണികള്‍ക്ക് ഉപദേശം നല്‍കി തെലങ്കാന ഗവർണർ സൗന്ദരരാജൻ
 
മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ ബിപി കനുങ്കോയുടെ നേതൃത്വത്തിലുള്ള സമിതി ഈ വർഷം ഏപ്രിലിൽ സെൻട്രൽ ബാങ്കിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിൽ നൽകിയ ശുപാർശകളുടെ ഭാഗമാണ് ഈ നിർദ്ദേശം. സമിതിയുടെ ശിപാർശകളിൽ ജൂലൈ ഏഴിനകം ബന്ധപ്പെട്ടവരിൽ നിന്ന് ആർബിഐ അഭിപ്രായം ക്ഷണിച്ചു.


ലോൺ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന തീയതി മുതൽ വായ്പക്കാരന് സ്വത്ത് രേഖകൾ തിരികെ നൽകുന്നതിന് ബാങ്കുകൾക്കുള്ള സമയപരിധി നിശ്ചയിക്കുന്നത് ആർബിഐ പരിഗണിക്കാമെന്ന് പാനൽ നിർദ്ദേശിച്ചു.  


"അഥവാ വസ്തു രേഖകൾ നഷ്‌ടപ്പെടുകയാണെങ്കിൽ, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ രജിസ്റ്റർ ചെയ്ത പകർപ്പുകൾ ബാങ്കിന്‍റെ ചെലവിൽ ലഭിക്കുന്നതിന് സഹായിക്കുന്നതിന് മാത്രമല്ല, പ്രമാണങ്ങളുടെ ഇതര പകർപ്പുകൾ ക്രമീകരിക്കാൻ എടുക്കുന്ന സമയം കണക്കിലെടുത്ത് ഉപഭോക്താവിന് മതിയായ നഷ്ടപരിഹാരം നൽകാനും ബാങ്ക് ബാധ്യസ്ഥരായിരിക്കണം,"പാനൽ നിർദ്ദേശിക്കുന്നു. 


സാധാരണയായി വായ്പാ എടുക്കുന്ന അവസരത്തില്‍ ബാങ്കുകൾ ഒറിജിനൽ പ്രോപ്പർട്ടി രേഖകൾ കൈവശം വയ്ക്കുകയും വായ്പകൾ പൂർണ്ണമായും തിരിച്ചടയ്ക്കുന്നത് വരെ സൂക്ഷിക്കുകയും ചെയ്യുന്നു. 
എന്നാൽ,  ചില അവസരങ്ങളില്‍  ലോൺ കൃത്യസമയത്ത് തിരിച്ചടച്ചാലും സ്വത്ത് രേഖകൾ തിരികെ നൽകാൻ ബാങ്കുകൾ വളരെയധികം സമയമെടുക്കുന്നതായി ആർബിഐക്ക് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഈ ശുപാർശകൾ വന്നിരിയ്ക്കുന്നത്‌. 


ഒറിജിനൽ പ്രോപ്പർട്ടി രേഖകൾ പ്രധാനപ്പെട്ട രേഖകളാണ്. കാരണം അവ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനും തർക്കങ്ങൾ തടയുന്നതിനും സഹായിക്കുന്നു. ഇതുകൂടാതെ, ഭാവിയിലെ ഇടപാടുകൾ സുഗമമാക്കുന്നതിനും സ്വത്തുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഈ രേഖകൾ അനിവാര്യമാണ്.  ഈ സാഹചര്യത്തില്‍ ഉടമസ്ഥാവകാശം  സ്ഥാപിക്കുന്ന രേഖകള്‍ ഒരാളുടെ സ്വത്ത് ഉടമസ്ഥതയുടെ നിയമപരമായ സാധൂകരണമായി നിലകൊള്ളുന്നു. ഈ രേഖകൾ അവയുടെ യഥാർത്ഥ രൂപത്തിൽ സൂക്ഷിക്കുന്നത് ഭാവിയിൽ തർക്കങ്ങൾ അല്ലെങ്കിൽ വഞ്ചനയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. അവ നഷ്ടപ്പെടുന്നത്, ഉടമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ RBI നടത്തിയിരിയ്ക്കുന്ന നിയമനിര്‍മ്മാണം ഏറെ സഹായകമാണ്... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.