Ram Raj Cotton: വിജയികളായ സംരംഭകർ തങ്ങളുടെ എതിരാളികളുടെ സാങ്കേതിക വിദ്യകൾ പിന്തുടരുന്നതിനുപകരം സ്വന്തം ആശയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുന്നു...!! ഇന്ന് തങ്ങളുടെ 250-മത് ഷോറൂം ആരംഭിക്കുന്ന അവസരത്തില്‍ ഈ വിജയ കഥയാണ് രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ കെ.ആർ.നാഗരാജന് പറയാനുള്ളത്...
രാംരാജ് കോട്ടൺ 40 വര്‍ഷം പഴക്കമുള്ള ഈ സ്ഥാപനം ഇന്നും കോട്ടൺ മുണ്ട് വിപണി കൈയ്യടക്കി നിലകൊള്ളുകയാണ്. മുണ്ട് വിപണിയില്‍ ഈ സ്ഥാപനം ഒരു പ്രകാശഗോപുരമായി ഇന്നും ശക്തമായി നില കൊള്ളുന്നതിന്‍റെ പ്രധാന കാരണം ഉത്പന്നങ്ങളുടെ പാരമ്പര്യം, വിശ്വാസ്യത, ഗുണമേന്മ എന്നിവയ്ക്ക് നല്‍കുന്ന പ്രാധാന്യമാണ്...
ഇന്ന് ദക്ഷിണ ഭാരത്തില്‍ മുണ്ട് എന്നാല്‍ അത് രാംരാജ് കോട്ടൺ മുണ്ട് തന്നെ, യുവാക്കളായാലും മുതിര്‍ന്നവരായാലും മുണ്ടിന്‍റെ കാര്യത്തില്‍ ആദ്യം തിരയുന്ന പേര് രാംരാജ് കോട്ടൺ ആണ്. അതിന് പിന്നില്‍ ഈ സ്ഥാപനം കണ്ടെത്തി നടപ്പാക്കുന്ന പുതിയ സ്റ്റൈലുകളും അതിന്‍റെ ഗുണമേന്മയുമാണ്. ഈ സ്ഥാപനത്തിന്‍റെ ഉത്പന്നങ്ങള്‍ ഇന്ന് യുവാക്കളായാലും മുതിര്‍ന്നവര്‍ ആയാലും ഒരേപോലെ ഇഷ്ടപ്പെടുന്നു.
രാംരാജ് കോട്ടൺ അടുത്തിടെയാണ് തങ്ങളുടെ 40-ാം വാര്‍ഷികം ആഘോഷിച്ചത്. രാംരാജ് കോട്ടൺ എന്ന സ്ഥാപനം ഇന്ന് ചരിത്രം സൃഷ്ടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ 250-ാമത് ഷോറൂം ആരംഭിച്ചതോടെ രാംരാജ് കോട്ടൺ ഇന്ത്യയിലെ ചുരുക്കം ചില സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. അതായത്, ഒരു സ്ഥാപനത്തിന്‍റെ തന്നെ ഇത്രയധികം കമ്പനി ഔട്ട് ലെറ്റുകള്‍ ഉള്ള സ്ഥാപനം എന്ന റെക്കോര്ഡ് കുറിച്ചിരിയ്ക്കുകയാണ് രാംരാജ് കോട്ടൺ..!!
രാംരാജ് കോട്ടൺ തങ്ങളുടെ 250-ാം ഷോറൂം ജൂണ്‍ 11 ന് വിജയവാഡയിൽ ആരംഭിച്ചു. സിനിമാ നടൻ ഡി വെങ്കടേഷ് ആണ് ഷോറൂം ഉത്ഘാടനം നിര്‍വ്വഹിച്ചത്.
രാംരാജ് കോട്ടന്‍റെ ഏറ്റവും വലിയ പ്രത്യേക എന്നാല്‍, ഇവിടെ കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ സാധിക്കും വിധം ഷര്‍ട്ടുകളുടെയും മുണ്ടിന്‍റെയും കളക്ഷന്‍സ് ലഭ്യമാണ്. രാംരാജ് കോട്ടന്‍റെ പക്കല്‍ വളരെ സാധാരണ മുണ്ട് മുതല്‍ ഏറെ സ്റ്റൈലിഷ് അയ GenXt മുണ്ടുകളും ലഭ്യമാണ്. ഇവിടെ സാധാരണയായി ഉപയോഗിക്കാന്‍ പാകത്തിലുള്ള മുണ്ടുകള്‍ മുതല്‍ ഒരു ലക്ഷം രൂപ വരെ വില്‍ മതിയ്ക്കുന്ന മുണ്ടുകള്‍ ലഭ്യമാണ്...!!
രാംരാജ് കോട്ടൺ തങ്ങളുടെ 250-ാമത്തെ ഷോറൂം ഇപ്പോൾ വിജയവാഡയിൽ ആരംഭിച്ചതോടെ എല്ലാ ഷോറൂമുകളിലുമായി ഏകദേശം 10,000 പേർക്ക് രാംരാജ് കോട്ടണിൽ തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ട്.
രാംരാജ് കോട്ടൺ ഭാരതത്തിന്‍റെ പ്രത്യകിച്ച് ദക്ഷിണ ഭാരതത്തിന്‍റെ മുണ്ട് ഉടുക്കുന്ന പാരമ്പര്യം വീണ്ടും തിരികെ കൊണ്ടുവന്നിരിയ്ക്കുകയാണ്, ഇന്ന് നോക്കിയാല്‍ യുവാക്കൾക്കിടയിലും സാധാരണക്കര്‍ക്കിടെയിലും എന്തിനേറെ കോർപ്പറേറ്റ് ലോകത്തും മുണ്ട് ഒരു അഭിനിവേശമായി ഫാഷനായി മാറ്റാന്‍ രാംരാജ് കോട്ടൺ എന്ന സ്ഥാപനത്തിന് കഴിഞ്ഞിരിയ്ക്കുകയാണ്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...