New Year Rule Change: 2023 വർഷം അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ന് രാത്രി  പുതുവത്സരാഘോഷത്തോടെ 12 മണിക്ക് 2024 ആരംഭിക്കും. നാളെ മുതൽ വർഷം മാറുമെന്ന് മാത്രമല്ല, നിങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളും മാറും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, December 31: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം   
 
ഈ നിയമങ്ങളില്‍ ചിലത് നിങ്ങളെ സ്വാധീനിക്കും. ഗ്യാസ് സിലിണ്ടർ വില മുതൽ സിം കാർഡ് വരെ, 2024 ജനുവരി 1 മുതൽ മാറുന്ന ചില പ്രധാന നിയമങ്ങളെ ക്കുറിച്ച് അറിയാം  


Also Read: Jupiter Direct 2024: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, അടുത്ത 4 മാസം പണം കൊയ്യും!!  
 
എൽപിജി ഗ്യാസ് സിലിണ്ടർ വില 


എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറിന്‍റെ പുതിയ വില പ്രഖ്യാപിക്കുന്നത്. അതനുസരിച്ച് ഗ്യാസ് സിലിണ്ടറുകളുടെ  വില ജനുവരി 1ന് പ്രഖ്യാപിക്കും. ഈ വർഷത്തിന്‍റെ ആദ്യ ദിനത്തിൽ ആശ്വാസം ലഭിക്കുമോ അതോ ഞെട്ടല്‍ ഉണ്ടാവുമോ എന്ന് നാളെ മാത്രമേ അറിയാന്‍ സാധിക്കൂ. രാജസ്ഥാനില്‍ ജ്ജ്വല ഗുണഭോക്താക്കൾക്ക് 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് രാജസ്ഥാൻ സർക്കാർ ഇതിനോടകം പ്രഖ്യാപിച്ചു. ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. തിരഞ്ഞെടുപ്പ് വാഗ്ദാന പ്രകാരമാണ് ഇത്. 


ചെറുകിട സമ്പാദ്യ പദ്ധതിയിൽ മാറ്റങ്ങൾ 


നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കിൽ മോദി സർക്കാർ മാറ്റം വരുത്തി. നാലാം പാദത്തിൽ അതായത് 2024 ജനുവരി മുതൽ മാർച്ച് വരെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 0.20 ശതമാനത്തിൽ നിന്ന് 8.02 ശതമാനമായി സർക്കാർ വർധിപ്പിച്ചു. അതുപോലെ, മൂന്ന് വർഷത്തെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 0.10 ശതമാനം വർധിപ്പിച്ച് 7.01 ശതമാനമാക്കി.


ഒരു കാർ വാങ്ങുന്നത് ചെലവേറിയതാവും   


പുതുവർഷത്തിൽ ഒരു പുതിയ കാർ വാങ്ങുന്നത് നിങ്ങൾക്ക് ചെലവേറിയതായിരിക്കും. മാരുതി സുസുക്കി, ഹ്യുണ്ടായ്, മെഴ്‌സിഡസ് തുടങ്ങിയ ഓട്ടോമൊബൈൽ കമ്പനികൾ ജനുവരി 1 മുതൽ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ ഇന്ത്യയിൽ തങ്ങളുടെ വാഹനങ്ങളുടെ വില 2 ശതമാനം വർധിപ്പിക്കുമെന്ന് AUDI ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 


യുപിഐ ഐഡികള്‍ റദ്ദാക്കല്‍ (Inactivation Of UPI IDs)


നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്ത, പ്രവർത്തനരഹിതമായ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (UPI) ഐഡികൾ നിർജ്ജീവമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, ഈ പ്രക്രിയ 2023 ഡിസംബർ 31-നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. Google Pay, Paytm, PhonePe, ബാങ്കുകള്‍ തുടങ്ങിയവയ്ക്ക്  പ്രവർത്തനരഹിതമായ UPI ഐഡികള്‍ നിഷ്‌ക്രിയമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും തെറ്റായ ഫണ്ട് കൈമാറ്റം തടയുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപയോക്താവിന്‍റെ യുപിഐ ഐഡി നിർജ്ജീവമാക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ബാങ്ക് വഴി അറിയിപ്പ് ലഭിക്കും.


ബാങ്ക് ലോക്കര്‍ കരാര്‍ (Bank Locker Agreement Deadline)


2023 ഡിസംബർ 31-നകം പുതുക്കിയ ലോക്കർ കരാറുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്. നിയമാനുസൃതമായ വസ്തുക്കൾ മാത്രമേ ലോക്കറുകളിൽ സൂക്ഷിക്കാൻ കഴിയൂ, നിയമവിരുദ്ധമോ അപകടകരമോ ആയ വസ്തുക്കള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത് കര്‍ശനമായി നിരോധിക്കും. ഇതില്‍ പിഴവ് വരുത്തുന്ന ഉപഭോക്താക്കൾക്കെതിരെ 'ഉചിതമായ നടപടി' സ്വീകരിക്കാൻ പുതിയ നിയമങ്ങൾ ബാങ്കിന് അധികാരം നൽകുന്നു. 


ഡീമാറ്റ് അക്കൗണ്ട്  


നിങ്ങൾ ഓഹരികളിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുവർഷത്തിൽ മാറും. ഡീമാറ്റ് അക്കൗണ്ടിന് നോമിനിയെ സെബി നിർബന്ധമാക്കിയിട്ടുണ്ട്. നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ ഉടൻ തന്നെ അതിലേക്ക് നോമിനിയെ ചേർക്കുക. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാകും. 


സിം കാർഡ് നിയമം  


ജനുവരി ഒന്നു മുതൽ സിം കാർഡുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരും. പുതിയ നിയമം അനുസരിച്ച് ജനുവരി ഒന്നു മുതൽ സിം കാർഡുകൾ വാങ്ങുന്നതിന് ഡിജിറ്റൽ കെവൈസി മാത്രമേ ഉണ്ടാകൂ. നിലവിൽ, ഒരു സിം കാർഡ് വാങ്ങുന്നതിനായി ഒരു ഓഫ്‌ലൈൻ ഫോം പൂരിപ്പിച്ചിരിക്കുന്നു, അത് പുതുവർഷത്തിൽ നിർത്തലാക്കും. 


ആധാർ അപ്‌ഡേറ്റ്


ഡിസംബർ 31 വരെ ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗജന്യ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 ജനുവരി 1 മുതൽ ആധാർ അപ്ഡേറ്റ് ചെയ്യുന്നതിന്, നിങ്ങൾ 50 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും. 


ആദായ നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ 


2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31-ന് അവസാനിക്കും. ഡിസംബർ 31 എന്ന സമയപരിധി നിങ്ങൾക്ക് നഷ്ടമായാൽ, നിങ്ങളുടെ ബുദ്ധിമുട്ടുകൾ വർദ്ധിച്ചേക്കാം. വൈകിയതും പുതുക്കിയതുമായ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. ഈ അവസരം നഷ്‌ടപ്പെടുത്തുകയും ഐടിആർ വൈകുകയും ചെയ്‌താൽ 5000 രൂപ പിഴ ഈടാക്കാം. 


IPO-കൾക്കായുള്ള പുതുക്കിയ ടൈംലൈൻ (Revised Timeline For IPOs)


ഐപിഒ ക്ലോഷറിനും ഷെയറുകളുടെ ലിസ്‌റ്റിംഗിനും ഇടയിലുള്ള ദൈർഘ്യം കുറച്ചുകൊണ്ട് Initial Public Offerings (IPOs) കാര്യക്ഷമത വർദ്ധിപ്പിക്കാൻ സെബി ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമായി 2023 ഡിസംബർ 1 മുതൽ, സെബി IPO ലിസ്റ്റിംഗ് കാലയളവ് T+6 എന്നതിൽ നിന്ന് T+3 ദിവസമായി ചുരുക്കും, 


സ്പെഷ്യല്‍ സ്ഥിര നിക്ഷേപങ്ങള്‍  (Special FDs)


ചില ബാങ്കുകള്‍ അവതരിപ്പിക്കുന്ന സ്പെഷ്യല്‍  സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുവാനുള്ള സമയപരിധി  2023 ഡിസംബർ 31 ന് അവസാനിക്കും. അതായത്. ഉത്സവ് എഫ്ഡികൾ എന്ന് വിളിക്കപ്പെടുന്ന ഐസിഐസിഐ ബാങ്ക് 375 ദിവസത്തേയ്ക്കും 444 ദിവസത്തേയ്ക്കും നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുവാനുള്ള അവസരം  ഡിസംബർ 31 ന് അവസാനിക്കും. 
 
കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI) അതിന്‍റെ അമൃത് കലഷ് സ്പെഷ്യൽ എഫ്ഡിയില്‍ ചേരുവാനുള്ള സമയപരിധി 2023 ഡിസംബർ 31 വരെ നീട്ടിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.