ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒല ' ഇലക്ട്രിക് ന്യൂ എസ്1എക്‌സ്' എന്ന പേരിൽ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 15-ന് വാഹനം ലോഞ്ച് ചെയ്യുമെന്നാണ് സൂചന.  കുറച്ച് കാലം മുമ്പ് ഓല ഇലക്ട്രിക് സ്കൂട്ടർ എസ് 1 എയർ പുറത്തിറക്കിയിരുന്നു. സെഗ്മെൻറിലെ ഏറ്റവും വില കുറഞ്ഞ സ്കൂട്ടറാണിത്. ഇത് കൂടാതെയാണ്  ഇലക്ട്രിക് സ്കൂട്ടർ പോർട്ട്ഫോളിയോയിലേക്ക് പുതിയ വാഹനം എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ola S1X-നെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും Ola പങ്കുവെച്ചിട്ടില്ലെങ്കിലും ഏകദേശം 100 km റേഞ്ച് ഒറ്റ ചാർജിങ്ങിൽ വാഗ്ദാനം ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ഏറ്റവും ആകർഷണം വാഹനത്തിൻറെ വില തന്നെയായിരിക്കും. ഇതിന് ഏകദേശം 1 ലക്ഷത്തിൽ താഴെയായിരിക്കും വില എന്നാണ് വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ വാഹനം കൂടുതൽ ആളുകളെ ആകർഷിക്കും.


ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്രാരംഭ വിലയിൽ ഇത് വിപണിയിൽ എത്തും. പുതിയ ഫീച്ചറുകൾ ഇതിൽ കാണാം.നിലവിൽ  ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടർ പോർട്ട്‌ഫോളിയോയിൽ  എസ്1 പ്രോ, എസ്1, എസ്1 എയർ സ്‌കൂട്ടറുകളാണുള്ളത്. മിക്ക മോഡലുകൾക്കും വലിയ വിൽപ്പനയാണുള്ളത്.


എസ്1 എയർ അത്യാധുനിക സാങ്കേതിക വിദ്യ


എസ്1 എയർ അത്യാധുനിക സാങ്കേതികവിദ്യയും ഡിസൈനും കൊണ്ട് ആകർഷണീയമാണ്. ഇത് 3 kWh ബാറ്ററി കപ്പാസിറ്റി, 125 കിലോമീറ്റർ വരെ ചാർജിങ്ങിൽ റേഞ്ച്, 90 km/h പരമാവധി വേഗത എന്നിവ വാഗ്ദാനം ചെയ്യുന്നു. 2023 സാമ്പത്തിക വർഷത്തിൽ 1,50,000 ഇലക്ട്രിക് സ്കൂട്ടറുകളെങ്കിലും ഒല വിറ്റതായി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ഓഗസ്റ്റ് 15-ന് ഉപഭോക്താക്കൾക്ക് ഒല ഫാക്ടറി കാണാനാകും.


ഓഗസ്റ്റ് 15 ന് ഉപഭോക്തൃ ദിനം ആഘോഷിക്കുമെന്ന് ഒലയുടെ സിഇഒ ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്തു. ഈ ദിവസം ഉപഭോക്താക്കളെ കാണാൻ ഒല ഫാക്ടറി തുറക്കും. തീയതി ഓർത്ത് രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.