ന്യൂഡൽഹി: Customer Alert: ബാങ്കുകളുടെ ലയനം കാരണം കഴിഞ്ഞ ദിവസങ്ങളിൽ പല ബാങ്കുകളുടെയും പഴയ ചെക്ക് ബുക്കുകൾ ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടിവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു ബാങ്ക് കൂടി ലയനം നടത്തിയിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28 മുതൽ ഈ ബാങ്കിന്‍റെ പഴയ ചെക്കുകള്‍ ഉപയോഗശൂന്യമാകും. ഇത്തരമൊരു സാഹചര്യത്തിൽ ഈ വാർത്ത ബാങ്ക് ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകും. ഒരുപക്ഷെ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ നിങ്ങള്‍ക്ക്ബുദ്ധിമുട്ട് ഉണ്ടായേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Bank Of Baroda Vacancy: ബാങ്ക് ഓഫ് ബറോഡയിൽ അവസരം, അവസാന തിയതി മാർച്ച് 15


IFSC, MICR കോഡുകൾ മാറി (IFSC and MICR codes changed)


ഈ വാർത്ത DBS ബാങ്ക് ഇന്ത്യ ലിമിറ്റഡ് (DBIL), ലക്ഷ്മി വിലാസ് ബാങ്ക് (LVB) ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതാണ്. DBS ബാങ്ക് ഇന്ത്യ ലിമിറ്റഡ് (DBIL) ലക്ഷ്മി വിലാസ് ബാങ്കുമായി (LVB) ലയനം നടത്തിയ കാര്യം നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും അല്ലെ.  ഇതിനുശേഷം എല്ലാ ബ്രാഞ്ചുകളുടേയും ഐഎഫ്എസ്‌സി, എംഐസിആർ കോഡുകൾ മാറി. ബാങ്ക് നൽകുന്ന പുതിയ IFSC, MICR കോഡുകൾ 2021 ഒക്ടോബർ 25 മുതൽ സജീവമാണ്. 2022 ഫെബ്രുവരി 28 മുതൽ പഴയ ഐഎഫ്എസ്‌സി കോഡ് മാറും.


Also Read: Russia Ukraine War News: യുക്രൈൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ, വിട്ടുനിന്ന് ഇന്ത്യയും ചൈനയും 


മാർച്ച് 1 മുതൽ പുതിയ IFSC കോഡ് ആവശ്യമാണ് (New IFSC code needed from March 1)


DBIL നൽകിയ വിവരങ്ങൾ അനുസരിച്ച് ഈ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് 2022 മാർച്ച് 1 മുതൽ NEFT / RTGS / IMPS വഴി പണമിടപാടുകൾ നടത്താൻ പുതിയ IFSC കോഡ് ആവശ്യമായിവരും. ഇതിനായി DBIL ഇമെയിൽ വഴിയും എസ്എംഎസ് മുഖേനയും കത്തുകൾ അയച്ചും ഉപഭോക്താക്കളെ ശാഖകളിലെ മാറ്റങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു.


Also Read: Viral Video: മംഗൂസിനെ പിന്തുടർന്ന് പെരുമ്പാമ്പ്.., ശേഷം പൊരിഞ്ഞ പോരാട്ടം, ഒടുവിൽ..!!


നിലവിലുള്ള എല്ലാ ചെക്കുകളും 2022 ഫെബ്രുവരി 28-ന് മുമ്പ് മാറ്റി പുതിയ ചെക്കുകൾ വാങ്ങേണ്ടതാണ്.  ഇതിന് ശേഷം പഴയ MICR കോഡ് ഉള്ള ചെക്കുകൾ സ്വീകരിക്കില്ല. പുതിയ IFSC കോഡുകളുടെ / MICR കോഡുകളുടെ പൂർണ്ണമായ ലിസ്റ്റ് നിങ്ങള്‍ക്ക് www.lvbank.com/view-new-ifsc-details.aspx ൽ കാണാം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.