ന്യൂഡൽഹി: NATIONAL PENSION SCHEME: നിങ്ങളുടെ അഭാവത്തിൽ വീട്ടിൽ സ്ഥിരമായ വരുമാനം ഉണ്ടായിരിക്കാനും ഭാവിയിൽ നിങ്ങളുടെ ഭാര്യ പണത്തിനായി ആരെയും ആശ്രയിക്കാതിരിക്കാനും നിങ്ങളുടെ ഭാര്യ സ്വതന്ത്രയാകണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഭാര്യക്കായി ഒരു  സ്ഥിരമായ വരുമാനം (Regular Income) ക്രമീകരിക്കാം. ഇതിനായി National Pension Scheme ൽ നിക്ഷേപിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാര്യയുടെ പേരിൽ പുതിയ പെൻഷൻ സിസ്റ്റം അക്കൗണ്ട് തുറക്കുക (Open new pension system account in the name of wife)


നിങ്ങളുടെ ഭാര്യയുടെ പേരിൽ നിങ്ങൾക്ക് ഒരു പുതിയ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ട് തുറക്കാം. NPS അക്കൗണ്ട് നിങ്ങളുടെ ഭാര്യയ്ക്ക് 60 വയസ്സ് തികയുമ്പോൾ ഒരു തുക നൽകും. ഇതോടൊപ്പം എല്ലാ മാസവും പെൻഷൻ ഇനത്തിൽ ഒരു സ്ഥിരവരുമാനവും ഇവർക്കുണ്ടാകും. ഇത് മാത്രമല്ല NPS അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ഭാര്യക്ക് ഓരോ മാസവും എത്ര രൂപ പെൻഷൻ ലഭിക്കുമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. 


Also Read: PM Modi | കുട്ടികൾക്ക് ജനുവരി മുതൽ വാക്സിൻ എടുക്കും,അതീവ ജാഗ്രത പാലിക്കണമെന്ന്-പ്രധാനമന്ത്രി


ഇതോടെ 60 വയസ്സിനു ശേഷം നിങ്ങളുടെ ഭാര്യ പണത്തിനായി ആരെയും ആശ്രയിക്കില്ല. ഈ സ്കീമിനെക്കുറിച്ച് നമുക്ക് വിശദമായി അറിയാം...


നിക്ഷേപിക്കാനും വളരെ എളുപ്പമാണ് (It is also very easy to invest)


നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ മാസവും അല്ലെങ്കിൽ വർഷവും പുതിയ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടിൽ നിങ്ങൾക്ക് പണം നിക്ഷേപിക്കാം.


നിങ്ങളുടെ ഭാര്യയുടെ പേരിൽ വെറും 1000 രൂപയിലും നിങ്ങൾക്ക് എൻപിഎസ് അക്കൗണ്ട് തുടങ്ങാം. ഭാര്യയുടെ 60 മത്തെ വയസ്സിൽ NPS അക്കൗണ്ട് മെച്യൂർ ആകും. പുതിയ നിയമമനുസരിച്ച് നിങ്ങൾക്ക് വേണമെങ്കിൽ ഭാര്യയുടെ പ്രായം 65 വയസ്സ് ആകുന്നതുവരെയും ഈ എൻപിഎസ് അക്കൗണ്ട് തുടരാം.


Also Read: Shani Prakopa: ശനിയുടെ അനിഷ്ടം ഒഴിവാക്കണമെങ്കിൽ ഈ പണി ഇന്നുതന്നെ നിർത്തുക


പ്രതിമാസ വരുമാനം 45,000 വരെ (Monthly income up to 45 thousand)


ഉദാഹരണത്തിന് നിങ്ങളുടെ ഭാര്യക്ക് 30 വയസ്സ് പ്രായമുണ്ടെങ്കിൽ നിങ്ങൾ അവരുടെ NPS അക്കൗണ്ടിൽ എല്ലാ മാസവും 5000 രൂപ നിക്ഷേപിക്കുന്നുവെങ്കിൽ. നിക്ഷേപത്തിന് പ്രതിവർഷം 10 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ 60 വയസ്സാകുമ്പോൾ ഭാര്യയുടെ അക്കൗണ്ടിൽ മൊത്തം 1.12 കോടി രൂപയുണ്ടാകും.


ഇതിൽ 45 ലക്ഷം രൂപയോളം ഇവർക്ക് തുകയായി ലഭിക്കും. ഇതിനുപുറമെ എല്ലാ മാസവും 45,000 രൂപയോളം പെൻഷനും ലഭിക്കും. ഇതിലെ ഏറ്റവും പ്രധാനമായാ കാര്യം പറയുന്നത് ഈ പെൻഷൻ അവർക്ക് ആജീവനാന്തം ലഭിക്കുമെന്നതാണ്.


നിങ്ങൾക്ക് എത്ര പെൻഷൻ ലഭിക്കും? (How much will you get pension?)


പ്രായം - 30 വയസ്സ്
മൊത്തം നിക്ഷേപ കാലയളവ് - 30 വർഷം
പ്രതിമാസ സംഭാവന - 5,000 രൂപ
നിക്ഷേപത്തിന്റെ ഏകദേശ വരുമാനം - 10%
മൊത്തം പെൻഷൻ ഫണ്ട് - 1,11,98,471 രൂപ (Amount can be withdrawn on maturity)
ആന്വിറ്റി പ്ലാൻ വാങ്ങാനുള്ള തുക (Amount to buy annuity plan) - 44,79,388 രൂപ 
ഏകദേശ വാർഷിക നിരക്ക് (Estimated annuity rate) 8% - 67,19,083 രൂപ
പ്രതിമാസ പെൻഷൻ- 44,793 രൂപ.


Also Read: ITR filing to Linking Aadhaar With UAN: ഈ സാമ്പത്തിക കാര്യങ്ങള്‍ ഡിസംബര്‍ 31നകം നടത്തണം, ഇല്ലെങ്കില്‍....


ഫണ്ട് മാനേജർ അക്കൗണ്ട് മാനേജ്മെന്റ് ചെയ്യുന്നു (Fund manager does account management)


കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് (Social Security Scheme) എൻപിഎസ് (NPS). ഈ സ്കീമിൽ നിങ്ങൾ നിക്ഷേപിക്കുന്ന പണം ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാണ് കൈകാര്യം ചെയ്യുന്നത്. ഈ പ്രൊഫഷണൽ ഫണ്ട് മാനേജർമാർക്ക് കേന്ദ്ര സർക്കാർ ഇതിന്റെ ഉത്തരവാദിത്തം നൽകുന്നു. 


അത്തരമൊരു സാഹചര്യത്തിൽ NPS ലെ നിങ്ങളുടെ നിക്ഷേപം പൂർണ്ണമായും സുരക്ഷിതമായിരിക്കും. എന്നിരുന്നാലും ഈ സ്കീമിന് കീഴിൽ നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന്റെ വരുമാനം ഉറപ്പുനൽകുന്നില്ല. സാമ്പത്തിക ആസൂത്രകർ പറയുന്നതനുസരിച്ച് NPS  അതിന്റെ തുടക്കം മുതൽ ശരാശരി 10 മുതൽ 11 ശതമാനം വരെ വാർഷിക വരുമാനം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.