ന്യൂഡൽഹി: ഒമിക്രോണിനെതിരെ ജാഗ്രത പാലിക്കേണ്ടുന്ന സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോൺ കേസുകൾ കൂടുന്നു, പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. രാജ്യത്ത് 90 ശതമാനം പേർ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 61 ശതമാനം പേർ രണ്ട് ഡോസ് വാക്സിനുമെടുത്തു. വാക്സിൻറെ കരുതൽ ശേഖരം ലഭ്യമാണ്.
കോവിഡിനെ നേരിട്ട അനുഭവം നമ്മുക്കുണ്ട്. രോഗ വ്യാപനം നേരിടാൻ രാജ്യം സജ്ജമാണ്. കുട്ടികൾക്കായി 90,000 ബെഡ്ഡുകൾ ലഭ്യമാണ്. 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ വാക്സിൻ എടുക്കും. ഇതിന് ഭാരത് ബയോ ടെക് നേരത്തെ അനുമതി നൽകിയിരുന്നു. മുൻ നിര പോരാളികൾക്ക് മുൻകരുതൽ ഡോസുകൾ ആദ്യം നൽകും.
കുട്ടികളുടെ വാക്സിൻ
കൊവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. ഭാരത് ബയോ ടെകിന് ഡി.സി.ജി.ഐ ഇതിനായുള്ള അനുമതി നൽകി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...