Oyo Hotels : ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന നഗരങ്ങളിൽ 500 പുതിയ ഹോട്ടലുകൾ സജ്ജമാക്കുമെന്ന് ഒയോ
Oyo Room : ക്രിക്കറ്റ് ലോകകപ്പ് കാണാനെത്തുന്ന ആരാധകരെ ലക്ഷ്യവെച്ച് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന് സമീപം നിരവധി ഹോട്ടലുകൾ സജ്ജമാക്കുമെന്ന് ഒയോ അറിയിച്ചു
ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ട് ഹോട്ടൽ ബിസിനെസ് ശൃംഘലയായ ഒയോ. ക്രിക്കറ്റ് ലോകകപ്പ് സംഘടിപ്പിക്കുന്ന നഗരങ്ങളിൽ 500 പുതിയ ഹോട്ടലുകൾ ആരംഭിക്കുമെന്ന് ഒയോ അറിയിച്ചു. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റിന് വേദിയാകുന്ന സ്റ്റേഡിയങ്ങൾക്ക് സമീപമുള്ള ഹോട്ടലുകളിൽ ബുക്കിങ് സാധ്യതയേറുമെന്നും ഇത് ലക്ഷ്യമിട്ടാണ് 500 പുതിയ ഹോട്ടലുകൾ കമ്പനി ആരംഭിക്കാൻ പോകുകയാണെന്ന് ഒയോ പ്രസ്താവനയിലൂടെ അറിയിച്ചു.
ക്രിക്കറ്റ് ആരാധകർക്ക് വേഗത്തിൽ സ്റ്റേഡിയത്തിൽ എത്തി ചേരാൻ സാധിക്കുന്ന ഇടങ്ങളിലാകും ഹോട്ടലുകൾ സ്ഥാപിക്കുകയെന്ന് സീ ബിസിനെസ് റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് സമയത്ത് കൂടുതൽ ആരാധകർ യാത്ര ചെയ്തെത്താൻ സാധ്യത വളരെയേറെയാണ്. അങ്ങനെ എത്തുന്ന ക്രിക്കറ്റ് ആരാധകർക്ക് ചിലവ് കുറഞ്ഞതും സൌകര്യപ്രദവുമായ താമസം ഒരുക്കുകയാണ് ഒയോയുടെ ലക്ഷ്യമെന്ന് ഹോട്ടൽ ശൃംഘല സ്ഥാപനത്തിന്റെ വക്തമാവ് സീ ബിസിനെസിനോട് പറഞ്ഞു.
ALSO READ : Post Office Rd Plans: 2,000 രൂപ മാസം മാറ്റി വെച്ചാൽ 1,41,983 രൂപ ഉണ്ടാക്കാൻ പാടില്ല; ഗംഭീര പ്ലാനുകൾ ഇതാ
അടുത്ത മൂന്ന് മാസങ്ങൾ കൊണ്ട് ഹോട്ടലുകൾ സജ്ജമാക്കുമെന്ന് ഒയോ അറിയിച്ചതായി വാർത്ത ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടൂർണമെന്റ് ആരംഭിക്കാൻ മാസങ്ങൾ നിൽക്കെ ലോകകപ്പിന് വേദിയാകുന്ന നഗരങ്ങളിലെ ഹോട്ടൽ മുറികളുടെ വില ഇരിട്ടയായി. ടൂർണമെന്റിനോട് അടുക്കുമ്പോൾ വില ഇനിയുടെ വർധിക്കുമെന്ന് ഒയോയുടെ വക്തമാവ് അറിയിച്ചു.
ഒക്ടോബർ അഞ്ച് മുതലാണ് ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ ആരംഭിക്കുക. നവംബർ 19വരെയാണ് ടൂർണമെന്റുള്ളത്. ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന അഹമ്മദബാദ്, ഹൈദരാബാദ്, ഡൽഹി, ധർമ്മശാല, ചെന്നൈ, ലഖ്നൌ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത, പൂനെ എന്നീ നഗരങ്ങളാണ് ലോകകപ്പിന് വേദിയാകുക.
അതേസമയം മറ്റൊരു ഓൺലൈൻ ബുക്കിങ് സ്ഥാപനമായ മേക്ക്മൈട്രിപ്പ് തങ്ങളുടെ സർവീസ് കൂടുതൽ പ്രാദേശിക തലത്തിലെത്തിക്കാൻ ശ്രമിക്കുകയാണ്. ലോകകപ്പിനോട് അനുബന്ധിച്ച് വേദിയാകുന്ന നഗരങ്ങളിൽ അവിടെയുള്ള ഹോംസ്റ്റേകളുമായി കൈക്കോർക്കാൻ ശ്രമിക്കകുയാണ് മേക്ക്മൈട്രിപ്പ്. കുറഞ്ഞ നിരക്കിൽ വലിയ ഒരു സംഖ്യ ഹോംസ്റ്റേകൾ ഈ നഗരങ്ങളിൽ നിന്നും ലഭ്യമാകുമെന്നാണ് ഓൺലൈൻ ബുക്കിങ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.