Patanjali Group: വരുമാനം 30,000 കോടി കടന്നതായി ബാബാ രാംദേവ്
രുചി സോയ കമ്പനിയെ പതഞ്ജലി ഗ്രൂപ്പ് ഏറ്റെടുത്തത് വരുമാനം വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു
ന്യൂഡൽഹി: പതഞ്ജലി ഗ്രൂപ്പിന്റെ (Patanjali Group) വരുമാനം 30,000 കോടി കടന്നതായി ബാബ രാംദേവ്. 2021-21 സാമ്പത്തിക വർഷത്തിലാണ് നേട്ടമുണ്ടായത്. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന രുചി സോയ കമ്പനിയെ പതഞ്ജലി ഗ്രൂപ്പ് ഏറ്റെടുത്തത് വരുമാനം (Income) വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.
ഹരിദ്വാർ (Haridwar) ആസ്ഥാനമായാണ് പതഞ്ജലി ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്. 16,318 കോടി രൂപയാണ് രുചി സോയയിൽ നിന്ന് ലഭിച്ച വരുമാനം.
ALSO READ: 'ഉടൻ വാക്സിൻ സ്വീകരിക്കും ഭൂമിയിലെ ദൈവ ദൂതൻമാരാണ് ഡോക്ടർമാർ'; നിലപാടിൽ മലക്കം മറിഞ്ഞ് Baba Ramdev
2019-20 സാമ്പത്തിക വർഷത്തിൽ 13,118 കോടിയായിരുന്നു കമ്പനിയുടെ (Company) വരുമാനം. സമീപ കാലത്ത് തങ്ങളുടെ വിതണ ശൃംഖല വിപുലീകരിച്ചത് വരുമാന വർധനവിന് കാരണമായെന്ന് പതഞ്ജലി മാനേജ്മെന്റ് വ്യക്തമാക്കി.
2018ൽ 10,000ത്തിൽ താഴെയായിരുന്നു വിതരണ പ്ലാന്റുകൾ. എന്നാൽ ഇപ്പോൾ 55,751 ആയി വർധിപ്പിച്ചു. 100 സെയിൽസ് ഡിപ്പോകളും 6,000 വിതരണക്കാരും ഉണ്ട്. 4,50,000 റീടൈൽ ഔട്ട്ലറ്റുകളും കമ്പനിക്ക് ഇപ്പോഴും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA