ജനുവരി മുതൽ ഇനി LPG സിലിണ്ടറിന്റെ വില ആഴ്ചതോറും നിശ്ചയിക്കും!

നിലവിൽ എൽപിജി സിലിണ്ടറിന്റെ വിലകൾ പ്രതിമാസ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.   

Last Updated : Dec 23, 2020, 01:58 PM IST
  • നിലവിൽ പ്രതിമാസ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്
  • പെട്രോളിയം കമ്പനികൾ ഡിസംബറിൽ രണ്ടുതവണയാണ് വില വർദ്ധിപ്പിച്ചത്
  • നിലവിൽ Indane ഗ്യാസ് സിലിണ്ടർ 694 രൂപയ്ക്ക് ആണ് വിൽക്കുന്നത്
ജനുവരി മുതൽ ഇനി LPG സിലിണ്ടറിന്റെ വില ആഴ്ചതോറും  നിശ്ചയിക്കും!

ന്യുഡൽഹി: രാജ്യത്ത് അടുത്ത വർഷം ആദ്യം മുതൽ എൽപിജി സിലിണ്ടറിന്റെ (LPG Cylinder) വില ആഴ്ചതോറും നിശ്ചയിക്കും. നിലവിൽ എൽപിജി സിലിണ്ടറിന്റെ വിലകൾ പ്രതിമാസ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. എന്നാൽ പെട്രോളിയം ഉൽ‌പന്നങ്ങളുടെ വിലയിലെ ദൈനംദിന ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്ത് പെട്രോളിയം കമ്പനികൾ (Petroleum Companies)‌ഇപ്പോൾ‌ ആഴ്ചതോറും വില മാറ്റാനുള്ള‌ പദ്ധതിയിടുകയാണ്. 

നിലവിൽ പ്രതിമാസ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്

പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി നിശ്ചയിക്കും. ഇതുമൂലം എണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റം പെട്രോളിയം കമ്പനികൾ (Petroleum Companies) ദിവസേന എളുപ്പത്തിൽ ക്രമീകരിക്കുന്നു. എന്നാൽ എൽ‌പി‌ജി സിലിണ്ടറിന്റെ (LPG Cylinder) വില പ്രതിമാസ അടിസ്ഥാനത്തിൽ നിശ്ചയിച്ചിരിക്കുന്നതിനാൽ കമ്പനികൾ മുഴുവൻ മാസവും നഷ്ടം വഹിക്കേണ്ടിവരുന്നു. ഇതിനെന്ത് ചെയ്യാം എന്ന വിചാരത്തിലായിരുന്ന കമ്പനികൾ ഒടുവിൽ LPG Cylinder ന്റെ വില ആഴ്ചതോറും മാറ്റാനുള്ള തീരുമാനമെടുക്കുകയായിരുന്നു.   

Also Read: Driving License, RC എന്നിവ ഉടനടി പുതുക്കുക്കുക, അല്ലെങ്കിൽ പണി കിട്ടും!

പെട്രോളിയം കമ്പനികൾ ഡിസംബറിൽ രണ്ടുതവണയാണ് വില വർദ്ധിപ്പിച്ചത്

പെട്രോളിയം കമ്പനികളും (Petroleum Companies) വില വർദ്ധിപ്പിക്കാനുള്ള പുതിയ നയം നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.  എങ്കിലും  ഇതിനെക്കുറിച്ച് ഇതുവരെ ഒരു പ്രഖ്യാപനവും വന്നിട്ടില്ല. ഇതിനിടയിൽ ഡിസംബറിൽ എൽപിജി സിലിണ്ടറിന്റെ (LPG Cylinder) വില ഇതുവരെ രണ്ടു തവണയാണ് വർധിപ്പിച്ചത്. എന്നാൽ ഇതിനെപ്പറ്റി ഒരു പ്രഖ്യാപനവും ഇല്ലാത്തത് കാരണം ആളുകൾക്ക് അധികം അറിഞ്ഞിട്ടില്ല. 

നിലവിൽ Indane ഗ്യാസ് സിലിണ്ടർ 694 രൂപയ്ക്ക് ആണ് വിൽക്കുന്നത്

IOC യുടെ ഔദ്യോഗിക വിവരമനുസരിച്ച് ഡിസംബർ രണ്ടിന് എൽ‌പി‌ജി സിലിണ്ടറിന്റെ (LPG Cylinder) വില 50 രൂപ വർധിപ്പിച്ചു. ഈ വർധനവിന് ശേഷം ഡൽഹിയിൽ എൽപിജി സിലിണ്ടറിന്റെ വില 644 രൂപയായി. ഇതിനുശേഷം ഡിസംബർ 15 ന് 50 രൂപ വീണ്ടും വർധിപ്പിച്ചു. അതിനുശേഷം ഇപ്പോൾ ഡൽഹിയിൽ Indane ഗ്യാസ് സിലിണ്ടറിന്റെ വില 694 രൂപയായി. അതുപോലെ ഈ പെട്രോളിയം കമ്പനികൾ ഡിസംബർ 1 ന് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില 55 രൂപ വർദ്ധിപ്പിച്ചിരുന്നു.

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News