Paytm Partners With Axis Bank: പേടിഎം ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത,  ഇനി ധൈര്യമായി പേടിഎം എചെയ്യാം.... ബാങ്കിംഗ് സേവനങ്ങള്‍ക്കായി പേടിഎം ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം ഉറപ്പാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മർച്ചന്‍റ്  പേയ്‌മെന്‍റ്  സെറ്റിൽമെന്‍റിനായി പേടിഎം രാജ്യത്തെ മൂന്ന്  പ്രധാന ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്  എന്നിവയുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. അതിനിടെ ആക്സിസ് ബാങ്കുമായി നടത്തിവന്ന ചര്‍ച്ചകള്‍ വിജയം കണ്ടതായി  പേടിഎമ്മിന്‍റെ മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷൻസ് (OCL) വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. ഫെബ്രുവരി 29-നകം പേടിഎം പേയ്‌മെന്‍റ്  ബാങ്കിലെ നോഡൽ അക്കൗണ്ട് അവസാനിപ്പിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിർദ്ദേശത്തിന് പിന്നാലെയാണ് ഈ തീരുമാനം പേടിഎം കൈക്കൊണ്ടത്.


Also Read:  Paytm Paytment Bank Update: ആശ്വാസം ആര്‍ക്ക്? പേടിഎം പേയ്‌മെന്‍റ് ബാങ്ക് മാർച്ച് 15 വരെ പ്രവർത്തിക്കും!! 


തങ്ങളുടെ നോഡൽ അക്കൗണ്ട് പേടിഎം പേയ്‌മെന്‍റ് ബാങ്കിൽ നിന്ന് ആക്‌സിസ് ബാങ്കിലേക്ക് മാറ്റാനുള്ള തന്ത്രപരമായ നീക്കം OCL പ്രഖ്യാപിച്ചു. പേടിഎം ഇടപാടുകള്‍ ആക്‌സിസ് ബാങ്ക് വഴി നടപ്പാക്കുന്നത് വഴി വ്യാപാരികൾക്ക് തുടർച്ചയും തടസ്സമില്ലാത്തതുമായ സെറ്റിൽമെന്‍റുകള്‍ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതായി OCL വെളിപ്പെടുത്തി.


Also Read: Big Update for Paytm FASTag: നിങ്ങള്‍ ഉപയോഗിക്കുന്നത് പേടിഎം ഫാസ്ടാഗ് ആണോ? എങ്കില്‍ ഉടന്‍ മാറ്റിക്കോളൂ, കാരണമിതാണ് 


Paytm പോലുള്ള ഇടനിലക്കാർക്ക് ഒരു നോഡൽ അക്കൗണ്ട്, വ്യാപാരത്തില്‍ നിർണായക പങ്ക് വഹിക്കുന്നു, കാരണം അത് ഉപഭോക്താക്കളുടെയും വെണ്ടർമാരുടെയും പേരിൽ ഫണ്ട് കൈവശം വയ്ക്കുന്നു. ഈ മാറ്റത്തിലൂടെ, പ്രവർത്തനങ്ങൾ സുഗമമായി നിലനിർത്താനും ബാലൻസ് ഫ്ലോ വർദ്ധിപ്പിക്കാനും OCL ലക്ഷ്യമിടുന്നു.


ആക്സിസ് ബാങ്ക് പങ്കാളിത്തം


OCL-ന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ Paytm Payment Services Ltd (PPSL) അതിന്‍റെ തുടക്കം മുതൽ ആക്സിസ് ബാങ്കിന്‍റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഈ മുൻകാല പങ്കാളിത്തം ഈ അവസരത്തില്‍ കമ്പനിയുടെ ആത്മവിശ്വാസം കൂട്ടുന്നു.


പേടിഎം പേയ്‌മെന്‍റ് ബാങ്കുമായി നടത്തുന്ന ഈ പുതിയ ക്രമീകരണം നോഡൽ അക്കൗണ്ടിലൂടെ പണമൊഴുക്ക് സുഗമമാക്കുമെന്നും കാര്യക്ഷമമായ സാമ്പത്തിക ഇടപാടുകൾക്കുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും ആക്‌സിസ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ ഊന്നിപ്പറഞ്ഞു.


സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പേടിഎം പേയ്‌മെന്‍റ്  ബാങ്ക് പരിപാലിക്കുന്ന ഒസിഎൽ, പിപിഎസ്എൽ നോഡൽ അക്കൗണ്ടുകൾ ഫെബ്രുവരി 29-നകം അവസാനിപ്പിക്കാൻ ആർബിഐ ആദ്യം ഉത്തരവിട്ടിരുന്നു. എന്നിരുന്നാലും, പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ നിർത്തുന്നതിന് പേയ്‌മെന്‍റ്  ബാങ്കിനുള്ള സമയപരിധി സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം മാർച്ച് 15 വരെ നീട്ടി നല്‍കിയിട്ടുണ്ട്. അതായത്, മാര്‍ച്ച്‌ 15 യാതൊരു തടസവും കൂടാതെ, ഉപഭോക്താക്കള്‍ക്ക് പേടിഎം പേയ്‌മെന്‍റ്  ബാങ്ക് ഉപയോഗിക്കാം. 


പേയ്‌മെന്‍റ് സൊല്യൂഷൻ മേഖലയിൽ പേടിഎം പേയ്‌മെന്‍റ്  ബാങ്ക് ഒരു സുപ്രധാന സാന്നിധ്യം ആയിരുന്നു.  2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ Paytm-ന്‍റെ വരുമാന അവതരണം അനുസരിച്ച്, കമ്പനിക്ക് 10.6 ദശലക്ഷത്തിലധികം സൗണ്ട്‌ബോക്‌സുകളും പോയിന്‍റ്  ഓഫ് സെയിൽ ഉപകരണങ്ങളും വിപണിയിൽ വിന്യസിച്ചിരുന്നു. ഇത് പേയ്‌മെന്‍റ് സൊല്യൂഷൻ മേഖലയിൽ അതിന്‍റെ പ്രധാന സാന്നിധ്യം അടിവരയിടുന്നു.


അതേസമയം, Paytm ന്‍റെ സേവനങ്ങൾ ഉപയോഗിക്കുന്ന വ്യാപാരികൾക്ക് മാർച്ച് 15 ന് ശേഷവും QR കോഡുകൾ, സൗണ്ട് ബോക്‌സുകൾ അല്ലെങ്കിൽ പോയിന്‍റ്  ഓഫ് സെയിൽ ടെർമിനലുകൾ വഴി പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നത് തുടരാമെന്ന് RBI FAQ-ൽ വ്യക്തമാക്കി, അവരുടെ അക്കൗണ്ടുകൾ Paytm പേയ്‌മെന്‍റ് ബാങ്ക് ഒഴികെയുള്ള ബാങ്കുകളുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിലാണ് ഇത് സാധ്യമാവുക.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.