Big Update for Paytm FASTag: നിങ്ങള്‍ ഉപയോഗിക്കുന്നത് പേടിഎം ഫാസ്ടാഗ് ആണോ? എങ്കില്‍ ഉടന്‍ മാറ്റിക്കോളൂ, കാരണമിതാണ്

Big Update for Paytm FASTag: ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ ഒഴിവാക്കി. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 02:18 PM IST
  • യാത്രക്കാര്‍ക്ക് ഫാസ്ടാഗ് വാങ്ങാന്‍ സാധിക്കുന്ന 32 ബാങ്കുകളുടെ ലിസ്റ്റ് ആണ് ഐഎച്ച്എംസിഎല്‍ പുറത്തിറക്കിയിരിയ്ക്കുന്നത്.
Big Update for Paytm FASTag: നിങ്ങള്‍ ഉപയോഗിക്കുന്നത് പേടിഎം ഫാസ്ടാഗ് ആണോ? എങ്കില്‍ ഉടന്‍ മാറ്റിക്കോളൂ, കാരണമിതാണ്

Big Update for Paytm FASTag: പേടിഎം പേയ്‌മെന്‍റ് ബാങ്കിന്‍റെ  (പിപിബിഎൽ) നിയന്ത്രണങ്ങൾ സംബന്ധിച്ച ആർബിഐയുടെ ഉത്തരവിന് ശേഷം പേടിഎമ്മിന് പ്രശ്‌നങ്ങൾ വര്‍ദ്ധിക്കുകയാണ്. ഇപ്പോൾ,   ഫാസ്‌ടാഗ് ഉപയോക്താക്കൾക്കുള്ള ഒരു വലിയ അറിയിപ്പില്‍ പുതിയ ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് റോഡ് ഹൈവേ ടോൾ അതോറിറ്റി പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ നീക്കം ചെയ്തിരിയ്ക്കുകയാണ്. 

Also Read:  Manipur Violence: മണിപ്പൂര്‍ വീണ്ടും പുകയുന്നു, അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് നിരോധിച്ചു 
 
അതായത്, ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ ആര്‍ബിഐ നടപടിയുടെ പശ്ചാത്തലത്തത്തിലാണ്, ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്‌മെന്‍റ് കമ്പനിയുടെ (ഐഎച്ച്എംസിഎല്‍) ഈ നീക്കം. 

ഐഎച്ച്എംസിഎല്‍ പുറത്തുവിട്ട അറിയിപ്പില്‍ സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് നിര്‍ദേശിക്കുന്നു. ഈ പട്ടികയില്‍ പേടിഎം പേയ്‌മെന്‍റ് ബാങ്ക് ഇല്ല. എയര്‍ടെല്‍ പേയ്‌മെന്‍റ് ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങിയവ ഈ പട്ടികയിലുണ്ട്.

യാത്രക്കാര്‍ക്ക് ഫാസ്ടാഗ് വാങ്ങാന്‍ സാധിക്കുന്ന 32 ബാങ്കുകളുടെ ലിസ്റ്റ് ആണ് ഐഎച്ച്എംസിഎല്‍  പുറത്തിറക്കിയിരിയ്ക്കുന്നത്. ഒപ്പം അംഗീകൃത ബാങ്കുകളിൽ നിന്ന് ഉപയോക്താക്കൾ ഫാസ്‌ടാഗുകൾ എടുക്കണമെന്ന് റോഡ് ഹൈവേ ടോൾ അതോറിറ്റി ശുപാർശ ചെയ്യുന്നു. ഈ ലിസ്റ്റില്‍നിന്നും പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ ഒഴിവാക്കിയിരിയ്ക്കുന്ന സാഹചര്യത്തില്‍ 20 ദശലക്ഷത്തിലധികം പേടിഎം ഫാസ്ടാഗ് ഉപയോക്താക്കൾക്ക് പുതിയ RFID സ്റ്റിക്കറുകൾ നേടേണ്ടതുണ്ട്.

കഴിഞ്ഞ മാസം 31നാണ് പേടിഎമ്മിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. നിക്ഷേപം സ്വീകരിക്കുന്നതിനും വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യുന്നതിനും ഈ മാസം 29നു ശേഷം സ്ഥാപനത്തിന് വിലക്കുണ്ട്. എന്നിരുന്നാലും, ബാങ്കിനെതിരായ RBI-യുടെ നിർദ്ദേശത്തിൽ Paytm ഗ്രൂപ്പ് കമ്പനിയായ PPBL മൗനം പാലിക്കുകയാണ്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News