PF Withdrawal: PF അക്കൗണ്ടില്‍നിന്നും പണം എങ്ങിനെ പിന്‍വലിക്കാം?
രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഒരു EPFO (Employees Provident Fund Organisation) അക്കൗണ്ട് ഉണ്ടാവും.
PF Withdrawal: രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഒരു EPFO (Employees Provident Fund Organisation) അക്കൗണ്ട് ഉണ്ടാവും.
പ്രൊവിഡന്‍റ് ഫണ്ട് (PF) എന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള ഒരു സമ്പാദ്യമാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു. അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഉതാണ് പിന്നീട് അവര്‍ക്ക് സമ്പാദ്യമായി തിരികെ ലഭിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 12% ആണ് EPF അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നത്.
Also Read: IRCTC Update: തത്കാൽ ബുക്കിംഗിനായി ഇന്ത്യന്‍ റെയില്‍വേയുടെ 'Confirm Ticket App' വിശദാംശങ്ങൾ അറിയാം
അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ PF അക്കൗണ്ട് ഉടമകള്‍ക്കായി ഒരു പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. അതായത്, EPF അക്കൗണ്ട് ഉടമകള്‍ അവരുടെ അക്കൗണ്ടില്‍ ഒരു നോമിനിയെ ചേര്‍ക്കണം. നോമിനിയെ ചേര്‍ക്കാത്ത പക്ഷം ഭാവിയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കില്ല, കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും കഴിയില്ല.
RPFO നിയമമനുസരിച്ച് ജീവനക്കാര്‍ വിരമിക്കുമ്പോഴാണ് പിഎഫിലെ മുഴുവൻ സമ്പാദ്യവും പിൻവലിക്കാന്‍ സാധിക്കുക. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പുതിയ നിയമം അനുസരിച്ച് ചില മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സര്‍വീസിലിരിയ്ക്കുന്ന സമയത്ത് തന്നെ അവർക്ക് PF അക്കൗണ്ടില്‍ നിന്നും ഒരു നിശ്ചിത തുക പിൻവലിക്കാം.
ജീവനക്കാർക്ക് അവരുടെ പ്രൊവിഡന്‍റ് ഫണ്ട് (PF) ഓൺലൈനായി എളുപ്പത്തിൽ പിൻവലിക്കാം. ഇപിഎഫ്ഒയുടെ അംഗമായ ഇ-സേവ പോർട്ടൽ വഴി ഇത് ചയ്യാന്‍ സാധിക്കും.
PF അക്കൗണ്ടില്‍നിന്നും തുക പിന്‍വലിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍? (Points To Remember For PF Withdrawal)
Linking Aadhar With UAN: ആധാറുമായി UAN ലിങ്ക് ചെയ്യുന്നു. PF അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് ആധാർ കാർഡ് UAN ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. EPFO പോർട്ടൽ അല്ലെങ്കിൽ UMANG App വഴി ലിങ്കിംഗ് ഓൺലൈനായി ചെയ്യാവുന്നതാണ്.
KYC Process: KYC-ക്ക്, PAN കാര്‍ഡ് ആവശ്യമാണ്. EPFO, നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് 'വെരിഫൈഡ്' ആയി മാറ്റും.
PF പിൻവലിക്കലിനുള്ള ഒരു ഘട്ടം ഘട്ടമായുള്ള ഗൈഡ് (A Step-by-Step Guide For PF Withdrawal)
1. https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന UAN പോർട്ടൽ സന്ദർശിക്കുക
2. നിങ്ങളുടെ UAN നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3. ‘Online Services’ എന്ന ഓപ്ഷനില്‍ പോയി ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ക്ലെയിം (ഫോം-31, 19 & 10 സി)' ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. അടുത്ത സ്‌ക്രീനിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി 'Verify' ക്ലിക്ക് ചെയ്യുക.
5. Yes ക്ലിക്ക് ചെയ്ത് തുടരുക.
6. ‘Proceed for Online Claim’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക..
7. ഇപ്പോൾ ലഭിക്കുന്ന ക്ലെയിം ഫോമിൽ, 'I Want To Apply For' എന്ന ടാബിന് കീഴിൽ നിങ്ങൾക്ക് ആവശ്യമുള്ള ക്ലെയിം ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
8. നിങ്ങളുടെ ഫണ്ട് പിൻവലിക്കാൻ 'PF അഡ്വാൻസ് (ഫോം 31)' തിരഞ്ഞെടുക്കുക. അതിനുശേഷം അഡ്വാൻസിന്‍റെ ഉദ്ദേശ്യവും ആവശ്യമായ തുകയും ജീവനക്കാരന്‍റെ വിലാസവും നൽകുക.
9. certificate ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.
10. ഒരു പക്ഷേ നിങ്ങള്‍ ഫോമില്‍ അറിയിച്ച ആവശ്യം സാക്ഷ്യപ്പെടുത്തുന്ന സ്കാൻ ചെയ്ത ഡോക്യുമെന്‍റുകൾ സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
11. പണം പിന്‍വലിക്കാനുള്ള നിങ്ങളുടെ അഭ്യര്‍ത്ഥന നിങ്ങളുടെ തൊഴിലുടമ അംഗീകരിച്ചതിന് ശേഷം, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. സാധാരണയായി 15-20 ദിവസത്തിനുള്ളില്‍ പണം ലഭിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.