IRCTC Update: തത്കാൽ ബുക്കിംഗിനായി ഇന്ത്യന്‍ റെയില്‍വേയുടെ 'Confirm Ticket App' വിശദാംശങ്ങൾ അറിയാം

അനുദിനം നവീന ആശയങ്ങളും സാങ്കേതിക നവീകരണവുമായി ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്.  യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധം നിരവധി പരിഷ്ക്കരണ നടപടികളാണ് റെയില്‍വേ കൈക്കൊള്ളുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 01:42 PM IST
  • കൺഫേം ടിക്കറ്റ് ആപ്പ് (Confirm Ticket App) യാത്രക്കാരെ വിവിധ ട്രെയിനുകളുടെ സീറ്റ് ലഭ്യത അറിയാന്‍ അനുവദിക്കുന്നു.
  • ഒരു പ്രത്യേക റൂട്ടിൽ ലഭ്യമായ എല്ലാ തത്കാൽ ടിക്കറ്റുകളും ഈ Confirm Ticket App കാണിക്കും
IRCTC Update: തത്കാൽ ബുക്കിംഗിനായി ഇന്ത്യന്‍ റെയില്‍വേയുടെ 'Confirm Ticket App' വിശദാംശങ്ങൾ അറിയാം

IRCTC Update: അനുദിനം നവീന ആശയങ്ങളും സാങ്കേതിക നവീകരണവുമായി ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്.  യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധം നിരവധി പരിഷ്ക്കരണ നടപടികളാണ് റെയില്‍വേ കൈക്കൊള്ളുന്നത്.

ഇന്ത്യൻ റെയിൽവേ അടുത്തിടെ പുറത്തിറക്കിയിരിയ്ക്കുന്ന ആപ്പ്  റെയില്‍വേ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും എന്നത്തില്‍ തര്‍ക്കമില്ല.  വിവിധ ട്രെയിനുകളുടെ സീറ്റ് ലഭ്യത അറിയാന്‍  യാത്രക്കാരെ സഹായിക്കുന്ന കൺഫേം ടിക്കറ്റ് ആപ്പ് ( Confirm Ticket App) ആണ് റെയില്‍വേ പുറത്തിറക്കിയിരിയ്ക്കുന്നത്.  ഈ ആപ്പ്  ഒരു പ്രത്യേക റൂട്ടിൽ ലഭ്യമായ എല്ലാ തത്കാൽ ടിക്കറ്റുകളും  കാണിക്കും.

റെയില്‍വേയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, ടിക്കറ്റ് ബുക്കിംഗിനായി  IRCTCയുടെ  'കൺഫേം ടിക്കറ്റ്' ആപ്പ് പുറത്തിറക്കിയതായി അറിയിക്കുന്നു. തത്കാൽ ബുക്കിംഗുകൾക്കായി പുറത്തിറക്കിയ  ഈ പ്രത്യേക മൊബൈൽ ആപ്പ് വഴി വീട്ടിലിരുന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും. കൂടാതെ,  കൺഫേം ടിക്കറ്റ് ആപ്പ് സൗജന്യ ടിക്കറ്റ് റദ്ദാക്കൽ സൗകര്യവും നല്‍കുന്നുണ്ട്. 

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വൻ തിരിച്ചടി! ഡിഎ കുടിശ്ശിക സംബന്ധിച്ച പുത്തൻ അപ്‌ഡേറ്റ് പുറത്ത്

വ്യക്തിഗത വിവരങ്ങൾ സേവ് ചെയ്യാന്‍ സാധിക്കും. 
ലോഗിൻ ചെയ്യുമ്പോൾ നല്‍കുന്ന വ്യക്തിഗത വിവരങ്ങൾ സേവ് ചെയ്യാന്‍ ഈ  ആപ്പ്  വഴി സാധിക്കുന്നു.  ഇതുവഴി യാത്രക്കാർക്ക്  വിവരങ്ങൾ വീണ്ടും നൽകേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാകുകയും ധാരാളം സമയം ലാഭിക്കാനും സാധിക്കും.   

കൺഫേം ടിക്കറ്റ് ആപ്പ്  ( Confirm Ticket App) യാത്രക്കാരെ വിവിധ ട്രെയിനുകളുടെ സീറ്റ് ലഭ്യത  അറിയാന്‍ അനുവദിക്കുന്നു. ഒരു പ്രത്യേക റൂട്ടിൽ ലഭ്യമായ എല്ലാ തത്കാൽ ടിക്കറ്റുകളും ആപ്പ് കാണിക്കും. ഈ ആപ്പിൽ വിശദാംശങ്ങൾ ലഭിക്കാൻ യാത്രക്കാർ ഇനി ട്രെയിൻ നമ്പറുകൾ നൽകേണ്ടതില്ല.

Also Read: Hijab Controversy: കർണാടകയിലെ ശിവമോഗയിൽ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘര്‍ഷാവസ്ഥ

 ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും ഐആർസിടിസി നെക്സ്റ്റ് ജനറേഷൻ ആപ്പ് വഴിയും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദാംശങ്ങൾ ഐആർസിടിസി വെബ്‌സൈറ്റായ www.irctc.co.inലും നല്‍കിയിട്ടുണ്ട്.  എന്നിരുന്നാലും, ആപ്പ് വഴിയുള്ള തത്കാൽ ടിക്കറ്റുകൾക്കും അധിക നിരക്ക് ഈടാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News